പണത്തിനുവേണ്ടി സൗഹൃദം മറന്നവൻ..! ചാലക്കുടി രാജീവ് വധക്കേസിൽ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​കന്‍ സി.​പി. ഉ​ദ​യ​ഭാ​നു അ​റ​സ്റ്റി​ൽ

കൊ​ച്ചി: റി​യ​ൽ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​ർ രാ​ജീ​വി​നെ ചാ​ല​ക്കു​ടി​യി​ൽ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യും പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​നു​മാ​യ സി.​പി. ഉ​ദ​യ​ഭാ​നു അ​റ​സ്റ്റി​ൽ. കീ​ഴ​ട​ങ്ങാ​ൻ ഉ​ദ​യ​ഭാ​നു സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​പ്പോ​ൾ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. തൃ​പ്പു​ണി​ത്തു​റ​യി​ലെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഉ​ദ​യ​ഭാ​നു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണു സൂ​ച​ന.

കേ​സി​ൽ ഉ​ദ​യ​ഭാ​നു​വി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു. ഉ​ദ​യ​ഭാ​നു​വി​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞു​ള്ള ഇ​ട​ക്കാ​ല ഉ​ത്ത​ര​വും നീ​ക്കി. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം അം​ഗീ​ക​രി​ക്കാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്നു വി​ല​യി​രു​ത്തി​യാ​യി​രു​ന്നു കോ​ട​തി​യു​ടെ തീ​രു​മാ​നം.

കേ​സി​ലെ അ​ഞ്ചാം പ്ര​തി ച​ക്ക​ര ജോ​ണി​ക്കും രാ​ജീ​വി​നോ​ടു ശ​ത്രു​ത​യു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ലു​ള്ള കേ​സു​ക​ളി​ൽ രാ​ജീ​വി​നു​വേ​ണ്ടി ഉ​ദ​യ​ഭാ​നു​വാ​ണു ഹാ​ജ​രാ​യി​രു​ന്ന​ത്. രാ​ജീ​വു​മാ​യു​ള്ള സൗ​ഹൃ​ദം ത​ക​ർ​ന്ന​തോ​ടെ ഉ​ദ​യ​ഭാ​നു പ​ക​വീ​ട്ടാ​ൻ ച​ക്ക​ര ജോ​ണി​യു​മാ​യി ചേ​ർ​ന്നെ​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ക്കു​ന്നു.

Related posts