ഒരേ സമയം വായുവിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയും ! ചാട്ടുളി പോലെ പസഫിക് സമുദ്രത്തില്‍ അപ്രത്യക്ഷമായത് ‘പറക്കും തളിക’ തന്നെയെന്ന അഭിപ്രായം ശക്തമാകുമ്പോള്‍…

അമേരിക്കന്‍ നാവികസേന കഴിഞ്ഞ ദിവസം പുറത്തു വിട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ ശാസ്ത്രലോകത്ത് ആകമാനം ചര്‍ച്ചയായിരിക്കുന്നത്.

നാവിക സേന പകര്‍ത്തിയ ചിത്രത്തിലുള്ളത് പറക്കും തളികയാണെന്നാണ് വ്യക്തമാകുന്നത്. നാവിക സേനയുടെ കപ്പലായ യുഎസ്എസ് ഒമാഹയിലെ നാവികര്‍ പകര്‍ത്തിയ യുഎഫ്ഒ (പറക്കുംതളിക) യുടെ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഇന്‍വെസ്റ്റിഗേറ്റീവ് ഫിലിം മേക്കറായി അറിയപ്പെടുന്ന ജെറമി കോര്‍ബലാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

പടക്കപ്പലിലെ താപവ്യതിയാനം തിരിച്ചറിയാന്‍ സാധിക്കുന്ന FLIR ക്യാമറയാണ് ഈ യുഎഫ്ഒയുടെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്.

ഒരേസമയം വായുവിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന ട്രാന്‍സ്മീഡിയം വെഹിക്കിളായിരുന്നു വിഡിയോയിലെ യുഎഫ്ഒയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

വായുവില്‍ ഒരേ സ്ഥലത്ത് നില്‍ക്കുന്നതും ചലിക്കുന്നതും പിന്നീട് പസിഫിക് സമുദ്രത്തില്‍ അപ്രത്യക്ഷമാകുന്നതുമൊക്കെയാണ് കോര്‍ബല്‍ പുറത്തുവിട്ട വിഡിയോയിലുള്ളത്.

ഏതാണ്ട് ആറ് അടിയോളം വലുപ്പമുണ്ടായിരുന്നു ഈ യുഎഫ്ഒക്കെന്നാണ് കണക്കാക്കുന്നത്. യുഎസ്എസ് ഒമാഹയോട് ചേര്‍ന്ന് ഇത് ഒരു മണിക്കൂറോളം സഞ്ചരിച്ചിരുന്നു.

യുഎഫ്ഒ സമുദ്രത്തില്‍ മുങ്ങിയശേഷം മേഖലയില്‍ കപ്പല്‍ വ്യാപകതിരച്ചില്‍ നടത്തിയെങ്കിലും പൊടിപോലും കിട്ടിയില്ല. സമുദ്രത്തില്‍ അപ്രത്യക്ഷമായതിന് പിന്നാലെ യുഎഫ്ഒ ഒമാഹയിലെ റഡാര്‍, സോണാര്‍ പരിധിയില്‍ നിന്നു കൂടി മാഞ്ഞുപോവുകയായിരുന്നു.

സമുദ്രത്തിനു മുകളില്‍ ഏതെങ്കിലും തരത്തിലുള്ള അവശിഷ്ടങ്ങള്‍ ലഭിച്ചുമില്ല. അമേരിക്കന്‍ നാവികസേനാംഗങ്ങള്‍ 2019 ജൂലൈ 15ന് രാവിലെ 11 മണിയോടെയാണ് വീഡിയോ ചിത്രീകരിക്കുന്നത്. വീഡിയോയില്‍ ഒരു സേനാംഗം അത് മുങ്ങിപ്പോയി എന്ന് പറയുന്നതും വ്യക്തമാണ്.

അമേരിക്കയുടെ Unidentified Aerial Phenomena Task Force (UAPTF)ന്റെ കൈവശമാണ് നിലവില്‍ ഇത്തരം വീഡിയോകളും ചിത്രങ്ങളുമെല്ലാമുള്ളത്.

പറക്കും തളികകള്‍ സംബന്ധിച്ച എല്ലാ അവ്യക്തതകളേയും പരിഹരിച്ചുകൊണ്ടുള്ള ഒരു അന്വേഷണ റിപ്പോര്‍ട്ട് ജൂണില്‍ വരുമെന്നാണ് പ്രതീക്ഷ.

Related posts

Leave a Comment