സോ​ളാ​ർ പീ​ഡ​ന ഗൂ​ഡാ​ലോ​ച​ന​കേസ്; ഒ​ന്നാം പ്ര​തി​ക്ക് ജാ​മ്യം; ഗ​ണേ​ഷ്കു​മാ​റി​ന് ഇ​ള​വ്

കൊ​ല്ലം: സോ​ളാ​ർ പീ​ഡ​ന ഗൂ​ഢാ​ലോ​ച​ന കേ​സി​ലെ ഒ​ന്നാം പ്ര​തി​ക്ക് ജാ​മ്യം. കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യാ​ണ് ജാ​മ്യ​മെ​ടു​ത്ത​ത്. ഉ​മ്മ​ൻ ചാ​ണ്ടി​യെ പീ​ഡ​ന​കേ​സി​ൽ കു​ടു​ക്കാ​ൻ ര​ണ്ടാം പ്ര​തി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ​ക്കൊ​പ്പം ചേ​ർ​ന്ന്  ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

ഗ​ണേ​ഷ് കു​മാ​റി​നു എ​ല്ലാ വി​ചാ​ര​ണ വേ​ള​യി​ലും നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ൽ​നി​ന്നും കോ​ട​തി ഇ​ള​വ് ന​ൽ​കി. ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ മാ​ത്രം ഹാ​ജ​രാ​യാ​ൽ മ​തി​യെ​ന്നാ​ണ് കോ​ട​തി നി​ർ​ദേ​ശം. എം​എ​ൽ​എ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​നും ആ​യ​തി​നാ​ൽ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.

ഗ​ണേ​ഷ് കു​മാ​ർ കേ​സി​ൽ നേ​ര​ത്തെ ജാ​മ്യം എ​ടു​ത്തി​രു​ന്നു. അ​ടു​ത്ത മാ​സം പ​ത്തി​ന് കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. പു​തി​യ സാ​ക്ഷി​പ​ട്ടി​ക കൈ​മാ​റാ​ൻ പ​രാ​തി​ക്കാ​ര​നാ​യ അ​ഡ്വ. സു​ധീ​ർ ജേ​ക്ക​ബി​ന് കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി.

Related posts

Leave a Comment