ടിക് ടോക് താരത്തിന് ടിക്കറ്റ് നല്‍കി ബിജെപി ! സ്ഥാനാര്‍ഥി പ്രഖ്യാപനം എത്തിയതോടെ താരത്തിന്റെ ഫോളോവേഴ്‌സ് ഇരട്ടിയായി…

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക് ടോക് സൂപ്പര്‍താരത്തിന് ടിക്കറ്റ് നല്‍കി ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം. താരത്തിന്റെ പ്രശസ്തിയും ഫോളോവേഴ്സും കണ്ട് ബിജെപി സ്ഥാനാര്‍ത്ഥിത്വം നല്‍കിയിരിക്കുന്നത്. ടിക് ടോക് താരമായ സോനാലി ഫോഗാട്ടാണ് അദാംപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്. ബിഷ്‌ണോയി വിഭാഗത്തിന് സ്വാധീനമുള്ള മേഖലയാണിത്. ഇതും കൂടെ കണക്കിലെടുത്താണ് ബിജെപിയുടെ തീരുമാനം.

ടിക് ടോക്കില്‍ 1,21,500 ഫോളോവേഴ്‌സാണ് സൊനാലിയ്ക്കുള്ളത്. രണ്ട് വര്‍ഷം മുമ്പ് ബിജെപിയില്‍ ചേര്‍ന്ന സൊനാലി പെട്ടെന്നു തന്നെ ബിജെപി വനിതാ സെല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായതാണ് ബിജെപിയെ ആകര്‍ഷിച്ചത്. അതേസമയം, ബിജെപി ഇവരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ടിക് ടോക് ഫോളോവര്‍മാരുടെ എണ്ണം ഇരട്ടിയായെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌നോയിക്കെതിരെയാണ് സോനാലി അദാംപൂരില്‍ മത്സരിക്കുക. ഒക്ടോബര്‍ 21 നാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Related posts