നി​യ​മ​സ​ഭ​യി​ൽ അ​ഞ്ചു പ​തി​റ്റാ​ണ്ടു​ക​ൾ; ജനകീയ നായകന് ആശംസാ പ്രവാഹം; പതിവു ശൈലിയിൽ ഉമ്മൻചാണ്ടി; സൂവർണ്ണ ജൂബിലി ഉദ്ഘാടനം തത്‌സമയം കാണാം…


കോ​ട്ട​യം: കേ​ര​ള നി​യ​മ​സ​ഭ​യി​ൽ അ​ഞ്ചു പ​തി​റ്റാ​ണ്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഇ​ന്ന​ത്തെ ദി​വ​സം പ​തി​വു പോ​ലെ ആ​രം​ഭി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി​യി​ൽ കോ​ട്ട​യ​ത്ത് എ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി ഇ​ന്നു രാ​വി​ലെ പു​തു​പ്പ​ള്ളി പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്നു പ​തി​വു പോ​ലെ സ​ഹോ​ദ​രി വ​ൽ​സ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ക​രോ​ട്ട​വ​ള്ള​ക്കാ​ലി​ൽ വീ​ട്ടി​ലെ​ത്തി. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രാ​ണ് ഫോ​ണി​ൽ വി​ളി​ച്ചും നേ​രി​ട്ടെ​ത്തി​യും ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്ന​ത്.

പിന്നീട് പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ൽ അ​ദേ​ഹം പ​ങ്കെ​ടു​ക്കു​ക​യാ​ണ്.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചു ഉ​മ്മ​ൻ ചാ​ണ്ടി​ക്കു ന​ല്കു​ന്ന ജ​ന​കീ​യ ആ​ദ​ര​വി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി സ​മ്മേ​ള​നം ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു കോ​ട്ട​യം മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ ദേ​ശ​ഭ​ക്തി​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മ്മേ​ള​നം കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി സൂം ​മീ​റ്റിം​ഗി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തും.

രാ​ഹു​ൽ ഗാ​ന്ധി, എ.​കെ.​ആ​ന്‍റ​ണി, മു​കു​ൾ വാ​സ്നി​ക്, വ​യ​ലാ​ർ​ ര​വി, കെ.​സി. വേ​ണു​ഗോ​പാ​ൽ, കോ​ടി​യേ​രി ബാ​ല​കൃ​ഷ്്ണ​ൻ, സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, മ​ല​ങ്ക​ര സു​റി​യാ​നി സ​ഭ മേ​ജ​ർ​ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക​ബാ​വ, ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ, ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്ത​ച്ചേ​രി​ൽ,

എ​ൻ​ എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ​നാ​യ​ർ, ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, പൃ​ഥ്വി​ രാ​ജ്, മ​ഞ്ജു വാ​ര്യ​ർ, ക​വി സു​ഗ​ത​കു​മാ​രി എ​ന്നി​വ​ർ ഓ​ണ്‍​ലൈ​നി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.

ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്, ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ർ റ​വ.​ഡോ. ജോ​ർ​ജ് കു​ടി​ലി​ൽ, മി​സോ​റാം മു​ൻ ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, കാ​നം രാ​ജേ​ന്ദ്ര​ൻ, ജോ​സ​ഫ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത, സാ​ദി​ഖ് അ​ലി ത​ങ്ങ​ൾ,

ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ്, തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ്, കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ്, ബി​ഷ​പ് തോ​മ​സ് കെ.​ഉ​മ്മ​ൻ, സ്വാ​മി അ​മൃ​ത സ്വ​രൂ​പ, ഗു​രു​ര​ത്നം ജ്ഞാ​ന ത​പ​സ്വി, പി.​ജെ.​ജോ​സ​ഫ്, ജോ​സ് കെ.​മാ​ണി, എം.​കെ. മു​നീ​ർ, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, കെ​സി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​രി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.

രാ​ത്രി ഏ​ഴു​മു​ത​ൽ എ​ട്ടു​വ​രെ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രു​മാ​യി ഉ​മ്മ​ൻ​ചാ​ണ്ടി ഓ​ണ്‍​ലൈ​നി​ൽ സം​വ​ദി​ക്കും. കോ​ട്ട​യം ജി​ല്ല​യി​ലെ 500 കേ​ന്ദ്ര​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ച​ട​ങ്ങു​ക​ൾ ത​ത്സ​മ​യം കാ​ണു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

www.videotsream. co.in//oomman chandi എ​ന്ന ലി​ങ്കി​ലൂ​ടെ ച​ട​ങ്ങു​ക​ൾ ത​ത്സ​മ​യം കാ​ണാം. സ​മ്മേ​ള​ന​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ടീ​മി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പ്, വൈ​ദ്യു​തി വ​കു​പ്പ്, അ​ഗ്നി​ര​ക്ഷാ സേ​ന എ​ന്നി​വ​രും സ​ഹാ​യ​ത്തി​നു​ണ്ടാ​കും. സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ഉ​മ്മ​ൻ ചാ​ണ്ടി രാ​ത്രി ഒ​ന്പ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു മ​ട​ങ്ങും.

Related posts

Leave a Comment