ഒന്നും ശരിയാക്കാത്ത വർഷം..! എൽഡിഎഫ് സ​ർ​ക്കാ​ർ കേ​ര​ള​ ജ​ന​ത​യു​ടെ ഒ​രു വ​ർ​ഷം ന​ഷ്ട​മാ​ക്കി: യുഡിഎഫ് തുടങ്ങിവെച്ച ഒരു വിക സനവും നടപ്പാക്കിയില്ലെന്നും ഉ​മ്മ​ൻ ചാ​ണ്ടി

ummanchandy-lഇ​രി​ങ്ങാ​ല​ക്കു​ട: എ​ൽഡിഎ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഭരണം ഒ​രു വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ സർക്കാർ കേ​ര​ള ജ​ന​ത​യു​ടെ ത​ന്നെ ഒ​രു വ​ർ​ഷം ന​ഷ്ട​മാ​ക്കി​യെ​ന്ന് യു ​ഡി എ​ഫ് നേ​താ​വും മുൻമുഖ്യമന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി.എ​ൽഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നും ശ​രി​യാ​കാ​ത്ത ഒ​രു വ​ർ​ഷം എ​ന്ന മു​ദ്ര​വാ​ക്യം ഉ​യ​ർ​ത്തി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.​

യുഡി​എ​ഫ് സ​ർ​ക്കാ​ർ തു​ട​ങ്ങി​വെ​ച്ച വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലും പൂ​ർ​ത്തി​യാ​ക്കു​വാ​ൻ എ​ൽ ഡി ​എ​ഫി​ന് സാ​ധി​ച്ചി​ല്ലെ​ന്നും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ആറു മാ​സം കു​ടി​ശി​ക ഈ ​സ​ർ​ക്കാ​ർ വ​രു​ത്തി​വെ​ച്ചെ​ന്നും അദ്ദേഹം പറഞ്ഞു.
ഓ​രോ ദി​വ​സം​വും പു​തി​യ വി​വാ​ദ​ങ്ങ​ൾ ഉണ്ടാകുന്നതിനാൽ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദേ​ഹം കു​റ്റ​പെ​ടു​ത്തി.​

യുഡിഎ​ഫ് സ​ർ​ക്കാ​ർ അ​ഞ്ചു വ​ർ​ഷം കൊ​ണ്ട് എംബിബി​എ​സി​ന് 45,000 രൂ​പ​യാ​ണ് ആ​കെ വ​ർ​ദ്ധി​പ്പി​ച്ച​തെ​ങ്കി​ൽ എ​ൽഡി​എ​ഫ് സ​ർ​ക്കാ​ർ ഒ​റ്റ​വ​ർ​ഷം കൊ​ണ്ടു 65,000 രൂ​പ വ​ർ​ദ്ധി​പ്പി​ച്ചു​, ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു.​

കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ജാ​ക്സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ടി.എ​ൻ. പ്ര​താ​പ​ൻ, ഒ. ​അ​ബ്ദു​ൾ റ​ഹ്മാ​ൻ​കു​ട്ടി, ജോ​സ​ഫ് ചാ​ലിശേ​രി,യൂ​ജി​ൻ മൊ​റോ​ലി ,കെ .​പി. വി​ശ്വ​നാ​ഥ​ൻ ,ജോ​സ് വ​ള്ളൂ​ർ, ആന്‍റോ പെ​രും​ന്പ​ള്ളി, കെ.​കെ. ശോ​ഭ​ന​ൻ, സോ​ണി​യ ഗി​രി ,കെ.​കെ. ബാ​ബു, ടി.​വി. ചാ​ർ​ളി, നി​മ്യ ഷി​ജു, പി.​ബി മ​നോ​ജ്, പ്രഫ. ജോ​യ് സെ​ബ്യാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts