നാഗ്പൂരില്‍ ഭര്‍ത്താവിനെ പാതിരാത്രി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ഭാര്യ കേരളത്തിലേക്ക് മുങ്ങി, നിതിന്‍ നായരെ കൊലപ്പെടുത്തിയ സ്വാതിയെ തേടി പോലീസ്, ഞെട്ടിക്കുന്ന സംഭവത്തിനു പിന്നില്‍

s-2

പാ​ല​ക്കാ​ട്: നാ​ഗ്പുരി​ലെ മ​ല​യാ​ളി യു​വാ​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കാ​ട്ടു​കാ​രി​യാ​യ ഭാ​ര്യ​യെ​ത്തേ​ടി പോ​ലീ​സ് കു​ഴ​ൽ​മ​ന്ദ​ത്തെ​ത്തി. ആ​ല​പ്പു​ഴ കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര സ്വ​ദേ​ശി നി​തി​ന്‍റെ (27) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് നാ​ഗ്പുർ ബ​ജാ​ജ് ന​ഗ​ർ പോ​ലീ​സെ​ത്തി​യ​ത്. തേ​ങ്കു​റു​ശി വി​ള​യ​ഞ്ചാ​ത്ത​ന്നൂ​ർ ഗീ​താ​ല​യ​ത്തി​ൽ സ്വാ​തി​യാ​ണ് നി​തി​ൻ നാ​യ​രു​ടെ ഭാ​ര്യ. സ്വാ​തി​യെ​യോ കു​ടും​ബ​ത്തെ​യോ പോ​ലീ​സ് സം​ഘ​ത്തി​നു ക​ണ്ടെ​ത്താ​നാ​യി​ല്ല.

ചി​കി​ത്സാ ആ​വ​ശ്യ​ത്തി​നു പു​റ​ത്തു​പോ​കു​ക​യാ​ണെ​ന്നാ​ണ് കു​ടും​ബം അ​യ​ൽ​ക്കാ​രോ​ടു പ​റ​ഞ്ഞ​തെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ 29ന് ​രാ​ത്രി​യി​ലാ​ണ് നി​തി​ൻ മ​രി​ച്ച​ത്. വീ​ണ് ത​ല​യ്ക്കു പ​രി​ക്കേ​റ്റെ​ന്നാ​ണ് സ്വാ​തി അ​റി​യി​ച്ചി​രു​ന്ന​ത്.   നി​തി​ന്‍റെ വീ​ട്ടു​കാ​രെ​ത്തി​യ​പ്പോ​ൾ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ട​ത്. ശ്വാ​സം​മു​ട്ടി​യാ​ണ് മ​രി​ച്ച​തെ​ന്നു മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം സ്വാ​തി കു​ടും​ബ​ക്കാ​ർ​ക്കൊ​പ്പം മ​ട​ങ്ങി​യി​രു​ന്നു. തലയിടിച്ചുവീണ് മരിച്ചെന്നായിരുന്നു സ്വാതി വീട്ടുകാരോടും നിതിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്.

നാ​ഗ്പു​രി​ലെ വോ​ഖാ​ർ​ട് ആ​ശു​പ​ത്രി​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു നി​തി​നും സ്വാ​തി​യും താ​മ​സി​ച്ചി​രു​ന്ന​ത്. നി​തി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം. സ്വാ​തി​യെ​യും കു​ടും​ബ​ത്തെ​യും കു​റി​ച്ചു കൂ​ടു​ത​ൽ വി​വ​രം ല​ഭി​ക്കു​ന്ന​തു വ​രെ നാ​ഗ്പു​ർ പോ​ലീ​സ് പാ​ല​ക്കാ​ട്ടു​ണ്ടാ​കും. നിതിന്റെ മരണത്തിനു പിന്നാലെ പിതാവ് രമേശ്‌നായരും മരിച്ചു. നാഗ്പൂരിലെ ബജാജ് നഗര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെ സ്വാതിക്ക് മറ്റൊരു യുവാവുമായും ബന്ധമുണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനേട് പറഞ്ഞു.

Related posts