ഉനയ് എമറി ആ​ഴ്‌​സ​ണ​ല്‍ പ​രി​ശീ​ല​ക​ന്‍

ല​ണ്ട​ന്‍: ഉനയ് എമറിയെ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ് ആ​ഴ്‌​സ​ണി​ന്‍റെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു. ഈ ​സീ​സ​ണി​ല്‍ ആ​ഴ്‌​സീ​ന്‍ വെം​ഗ​ര്‍ ആ​ഴ്‌​സ​ണ​ലി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്നു വി​ര​മി​ച്ച​തോ​ടെ​യാ​ണ് പി​ന്‍ഗാ​മി​യാ​യി എമറി എ​ത്തി​യ​ത്. 2016 ഫ്ര​ഞ്ച് ലീ​ഗ് വ​ണ്‍ ക്ല​ബ് പാ​രി സാ​ന്‍ ഷെ​ര്‍മ​യി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റ എമറി ഈ ​സീ​സ​ണി​ല്‍ പി​എ​സ്ജി വി​ട്ടു. ര​ണ്ടു സീ​സ​ണി​ലാ​യി ആ​കെ ഏ​ഴു കി​രീ​ട​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു കീ​ഴി​ല്‍ പി​എ​സ്ജി നേ​ടി​യ​ത്. ഈ ​സീ​സ​ണി​ല്‍ പി​എ​സ്ജി ലീ​ഗ് വ​ണ്‍ ഉ​ള്‍പ്പെ​ടെ ആ​കെ മൂ​ന്നു കി​രീ​ട​ങ്ങ​ളി​ല്‍ മു​ത്ത​മി​ട്ടു.

പി​എ​സ്ജി​യി​ല്‍ എ​ത്തു​ന്ന​തി​നു മു​മ്പ് എമറി സെ​വി​യ്യ​യ്‌​ക്കൊ​പ്പ​മാ​യി​രു​ന്നു. സെ​വി​യ്യ​യെ 2013-14, 2014-15, 2015-16 സീ​സ​ണു​ക​ളി​ല്‍ യൂ​റോ​പ്പ ലീ​ഗി​ല്‍ ഹാ​ട്രി​ക് കി​രീ​ട​ത്തി​ലേ​ക്കു ന​യി​ച്ചു. എമറിക്ക് പി​എ​സ്ജി​യെ ര​ണ്ടു സീ​സ​ണി​ലും ചാ​മ്പ്യ​ന്‍സ് ലീ​ഗി​ന്‍റെ പ്രീ​ക്വാ​ര്‍ട്ട​റി​ന​പ്പു​റം ക​ട​ത്താ​നാ​യി​ല്ല. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ പാ​രീ​സി​ല്‍ ന​ട​ന്ന ആ​ദ്യ​പാ​ദ മ​ത്സ​ര​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യെ 4-0ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ശേ​ഷം ന്യൂ​കാ​മ്പി​ലെ ര​ണ്ടാം പാ​ദ​ത്തി​ല്‍ 6-1ന്‍റെ ​നാ​ണം​കെ​ട്ട തോ​ല്‍വി​യേ​റ്റു​വാ​ങ്ങി.

ഈ ​സീ​സ​ണി​ല്‍ നെ​യ്മ​റെ​യും കൈ​ലി​യ​ന്‍ എം​ബാ​പ്പെ​യെ​യും സ്വ​ന്ത​മാ​ക്കാ​നാ​യി 48.3 കോ​ടി ഡോ​ള​റാ​ണ് പി​എ​സ്ജി ചെ​ല​വ​ഴി​ച്ച​ത്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ താ​ര​കൈ​മാ​റ്റ​മാ​യി​രു​ന്നു ഇ​ത്. 2017-18 സീ​സ​ണി​ല്‍ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ന്‍റെ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നോ​ടു തോ​ല്‍ക്കാ​നാ​യി​രു​ന്നു വി​ധി.

ര​ണ്ടു പ​തി​റ്റാ​ണ്ടി​നു​ശേ​ഷ​മാ​ണ് ആ​ഴ്‌​സ​ണ​ല്‍ പ​രി​ശീ​ല​ക​നെ തേ​ടു​ന്ന​ത്. ക്ല​ബ്ബി​നൊ​പ്പം 22 വ​ര്‍ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം ഈ ​സീ​സ​ണോ​ടെ വി​ര​മി​ക്കു​ക​യാ​ണെ​ന്ന് വെം​ഗ​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍ന്നാ​ണ് ആ​ഴ്‌​സ​ണി​ന് പു​തി​യ പ​രി​ശീ​ല​ക​നെ തേ​ടേ​ണ്ടി​വ​ന്ന​ത്. ഈ ​സീ​സ​ണി​ല്‍ ആ​റാ​മ​താ​യി ലീ​ഗ് പൂ​ര്‍ത്തി​യാ​ക്കി​യ ആ​ഴ്‌​സ​ണ​ലി​ന് തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം സീ​സ​ണി​ലും ചാ​മ്പ്യ​ന്‍സ് ലീ​ഗ് യോ​ഗ്യ​ത ന​ഷ്ട​മാ​യി.

മു​ന്‍ ആ​ഴ്‌​സ​ണ​ല്‍ മി​ഡ്ഫീ​ല്‍ഡ​ര്‍ മൈ​ക്ക​ല്‍ ആ​ര്‍ടി​യ വെം​ഗ​ര്‍ക്കു പി​ന്‍ഗാ​മി​യാ​കു​മെ​ന്ന് സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​ദ്ദേ​ഹം ര​ണ്ടു സീ​സ​ണാ​യി പെ​പ് ഗാ​ര്‍ഡി​യോ​ള മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യി​ല്‍ പെ​പ് ഗാ​ര്‍ഡി​യോ​ള​യു​ടെ പ​രി​ശീ​ല​ക​സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു. 2011 മു​ത​ല്‍ 2016 വ​രെ ആ​ര്‍ടി​യ ആ​ഴ്‌​സ​ണ​ലി​നു​വേ​ണ്ടി 150 മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങി. ആ​ര്‍ടി​യ​യി​ല്‍ വെം​ഗ​ര്‍ ത​ന്‍റെ പി​ന്‍ഗാ​മി​യെ ക​ണ്ടി​രു​ന്നു. എ​ന്നാ​ല്‍ പ​രി​ശീ​ല​ക​നാ​യു​ള്ള പ​രി​ച​യ​സ​മ്പ​ത്ത് കു​റ​വാ​ണ് മു​ന്‍ സ്പാ​നി​ഷ് അ​ണ്ട​ര്‍ 20 താ​ര​ത്തി​നു വി​ന​യാ​യ​ത്.

Related posts