ഓണ്‍ലൈന്‍ ലോണ്‍ അപ്പുകളുടെ ചതിക്കുഴിയില്‍ വീണ് ചെറുപ്പക്കാരും കൗമാരക്കാരും; വീട്ടുകാര്‍ അറിയാതെ ഇവര്‍ എടുക്കുന്നത് ലക്ഷങ്ങള്‍; ഒടുവില്‍ തിരിച്ചടവു മുടങ്ങുമ്പോള്‍ സംഭവിക്കുന്നത്…

രാജ്യത്ത് പണം ക്രെഡിറ്റ് ആയി നല്‍കുന്ന നിരവധി സ്ഥാപനങ്ങളുണ്ടെങ്കിലും ചെറുപ്പക്കാര്‍ക്ക് പ്രിയം ഇത്തരം ലോണ്‍ ലഭിക്കുന്ന മൊബൈല്‍ ആപ്പുകളാണ്. ആധാറിന്റെ ഡിജിറ്റല്‍ പകര്‍പ്പും സെല്‍ഫിയും മാത്രമാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്ക് വേണ്ടത്.

കൊടുത്താല്‍ 1000 മുതല്‍ ലക്ഷങ്ങള്‍ വരെ ഇത്തരത്തില്‍ വായ്പയായി ലഭിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഒട്ടേറെ മൊബൈല്‍ ആപ്പുകളാണ് ഇത്തരത്തില്‍ കെണിയൊരുക്കിയിരിക്കുന്നത്.

പണം കൃത്യമായി കിട്ടുമെങ്കിലും തിരിച്ചടവു മുടങ്ങിയാല്‍ ഇവരുടെ വിധം മാറും. പിന്നെ ഭീഷണയായിരിക്കും.അംഗീകൃതമാണോ എന്നു നോക്കാതെ കൊള്ളപ്പലിശയ്ക്കു കടമെടുത്തവര്‍ തിരിച്ചടവു മുടങ്ങുമ്പോള്‍ നേരിടുന്നതു ഭീഷണി. വീട്ടുകാര്‍ അറിയാതെ വായ്പയെടുത്ത കൗമാരക്കാരും ചെറുപ്പക്കാരുമാണ് ഇരകളിലേറെയും മുംബൈയും മറ്റും ആസ്ഥാനമായ സ്ഥാപനങ്ങളുടെ ഒട്ടേറെ മൊബൈല്‍ ആപ്പുകളുണ്ട്.

ഈ സ്ഥാപനങ്ങളില്‍ പലതിനും സംസ്ഥാനത്ത് ഓഫിസുകളില്ല. എന്നാല്‍, തിരിച്ചടവു മുടങ്ങിയാല്‍ സമ്മര്‍ദവുമായി എത്തുന്നതു നാട്ടുകാരായ യുവാക്കളാണ്. അടുത്ത ഘട്ടത്തില്‍ പണം ചോദിക്കാന്‍ എത്തുന്നതു വേറേ ആളുകളാകും എന്ന ഭീഷണിയുമുണ്ട്. തുകയുടെ തിരച്ചടവു ഗഡു നോക്കിയാല്‍ വന്‍പലിശയാണ് ഇവര്‍ ഈടാക്കുന്നതെന്നു വ്യക്തം

പ്രോസസിങ് ഫീസ് ഇനത്തിലും വലിയ തുക വാങ്ങുന്നു. ചെറിയ തുകകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്കു വലിയ തുകയുടെ വായ്പ വാഗ്ദാനം ചെയ്തു പ്രലോഭിപ്പിക്കുന്നുമുണ്ട്. തിരിച്ചടവു മുടക്കിയ കൗമാരക്കാരെ അന്വേഷിച്ചു കമ്പനിയുടെ ആളുകള്‍ വീട്ടിലെത്തുമ്പോഴാണു രക്ഷാകര്‍ത്താക്കള്‍ പലരും കഥയറിയുന്നത്. ഭീഷണിയെത്തുടര്‍ന്ന് തുക തിരിച്ചടയ്ക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു.

തിരിച്ചടവു മുടക്കുന്നവരെ അന്വേഷിച്ചെത്തുന്നവര്‍ക്കു കമ്പനിയുമായി നേരിട്ടു ബന്ധമില്ല. തിരിച്ചടവു മുടക്കിയവരുടെ വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ ലഭിക്കുമ്പോള്‍ അന്വേഷിച്ചു ചെന്നു സമ്മര്‍ദം ചെലുത്തുന്നതിനുള്ള പ്രതിഫലം കൃത്യമായി അവര്‍ക്ക് ബാങ്ക് അക്കൗണ്ടിലെത്തുന്നു.

എന്നാല്‍, ഈ ആപ്പുകള്‍ക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഇത്തരം ആപ്പുകളുടെ പിന്നിലുള്ളവര്‍ക്ക് രാഷ്ട്രീയ ബന്ധങ്ങളുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

Related posts

Leave a Comment