സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്നും ചെയ്യാനായില്ല; വീടിനുള്ളിൽ ഉറങ്ങിക്കിടന്ന എൽകെജി വിദ്യാർഥി പാമ്പ് കടിയേറ്റു മരിച്ചു

കൊ​ട്ടാ​ര​ക്ക​ര: വീ​ടി​നു​ള്ളി​ൽ ഉറങ്ങിക്കിടക്കുകയായിരുന്ന അ​ഞ്ച് വ​യ​സുകാ​ര​ൻ പാ​മ്പിന്‍റെ ക​ടി​യേ​റ്റു മ​രി​ച്ചു. പു​ത്തൂ​ർ മാ​വ​ടി​യി​ൽ മ​ണി​മ​ന്ദി​ര​ത്തി​ൽ ശി​വ​ജി​ത്ത് (5) ആ​ണ് മ​ര​ിച്ചത്. ഇന്നു പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത ഒ​റ്റ​മു​റി വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കിട​ക്കു​മ്പോ​ഴാ​ണ് പാ​മ്പ് ക​ടി​യേ​ൽ​ക്കു​ന്ന​ത്.​ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.​

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് കു​ട്ടി മ​രി​ക്കു​ന്ന​ത്.​ മാ​വ​ടി മ​ണി​മ​ന്ദി​രം മ​ണി​ക്കു​ട്ട​ൻ -പ്ര​സ​ന്ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ശി​വ​ജി​ത്‌.​ ശി​വ​ഗം​ഗ സ​ഹോ​ദ​രി​യാ​ണ്. പൂ​വ​റ്റൂ​ർ വെ​സ്റ്റ് ഗ​വ.​എ​ൽ പി ​സ്കൂ​ളി​ൽ എ​ൽ കെ ​ജി വി​ദ്യാ​ർ​ത്ഥി​യാ​ണ് ശി​വ​ജി​ത്‌.​

Related posts

Leave a Comment