എ​ട്ട് കോ​ടി രൂ​പ ബജറ്റ്! ഉ​ണ്ട​യു​ടെ മേ​ക്കിം​ഗ് വീ​ഡി​യൊ പു​റ​ത്തു​വി​ട്ടു

മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന ഉ​ണ്ട​യു​ടെ മേ​ക്കിം​ഗ് വീ​ഡി​യോ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു. ക്ലീ​ൻ യു ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച സി​നി​മ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. 131 മി​നി​ട്ട് 45 സെ​ക്ക​ൻ​ഡാ​ണ് സി​നി​മ​യു​ടെ ദൈ​ർ​ഘ്യം. അ​നു​രാ​ഗ ക​രി​ക്ക​ൻ വെ​ള്ള​ത്തി​നു ശേ​ഷം ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

ഛത്തീ​സ്ഗ​ഢി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കു​ന്ന പോ​കു​ന്ന മ​ല​യാ​ളി പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി.​പി. മ​ണി​ക​ണ്ഠ​ൻ എ​ന്നാ​ണ് സി​നി​മ​യിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര്.

ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഷൈ​ൻ ടോം ​ചാ​ക്കോ, അ​ർ​ജു​ൻ അ​ശോ​ക​ൻ, ജേ​ക്ക​ബ് ഗ്രി​ഗ​റി, ദി​ലീ​ഷ് പോ​ത്ത​ൻ, ര​ഞ്ജി​ത്, സു​ധി കോ​പ്പ, ആ​സി​ഫ് അ​ലി, വി​ന​യ് ഫോ​ർ​ട്ട് തു​ട​ങ്ങി​യ​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

എ​ട്ട് കോ​ടി രൂ​പ ബ​ജ​റ്റി​ലാ​ണ് സി​നി​മ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Related posts