ഏകാധിപത്യം തുലയട്ടെ.. യൂണിവേഴ്സിറ്റി കോളജിൽ യൂണിറ്റ് സ്ഥാപിക്കാനുള്ള ശ്രമവുമായി മറ്റ് വിദ്യാർഥി സംഘടനകൾ

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കോ​ള​ജി​ലെ എ​സ്എ​ഫ്ഐ ഏ​കാ​ധി​പ​ത്യം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​വു​മാ​യി മ​റ്റു വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ. കോ​ള​ജി​ൽ യൂ​ണി​റ്റ് ആ​രം​ഭി​ക്കാ​ൻ കെ​എ​സ് യു ​ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​ന നേ​തൃ​ത്വം ആ​ലോ​ച​ന തു​ട​ങ്ങി.

അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​ന് വി​രു​ദ്ധ​മാ​യി നി​ല​പാ​ട് പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് യൂ​ണി​റ്റ് ആ​രം​ഭി​ക്കാ​ൻ കെ​എ​സ്‌​യു നേ​തൃ​ത്വം ക​രു​ക്ക​ൾ നീ​ക്കു​ന്ന​ത്. കോ​ള​ജി​ൽ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ച​താ​യി എ​ഐ​എ​സ്എ​ഫ് നേ​ര​ത്തെ ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​ട്ടേറിയ​റ്റ് പ​ടി​ക്ക​ൽ നി​രാ​ഹാ​ര സ​മ​ര​ത്തി​ലാ​ണ്.

എ​ഐ​ഡി​എ​സ്ഒ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ നേ​ര​ത്തെ മ​ത്സ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ യൂ​ണി​റ്റ് രൂ​പീ​ക​രി​ക്കേണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് എ​ബി​വി​പി.

Related posts