അ​നു​ശ്രീ​യെ ചേ​ർ​ത്ത് വ്യാ​ജ വാ​ർ​ത്ത; പ്ര​തി​ക​രി​ച്ച് ഉ​ണ്ണി മു​കു​ന്ദ​ൻ

ന​ടി അ​നു​ശ്രീ​യു​ടെ പേ​ര് ചേ​ർ​ത്ത് ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന വ്യാ​ജ വാ​ർ​ത്ത​യി​ൽ പ്ര​തി​ക​രി​ച്ച് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. ഫെ​യ്സ്ബു​ക്ക് ഗ്രൂ​പ്പി​ൽ വ​ന്ന പോ​സ്റ്റ് പ​ങ്കു​വ​ച്ചാ​യി​രു​ന്നു ന​ട​ന്‍റെ പ്ര​തി​ക​ര​ണം.

ഉ​ണ്ണി മു​കു​ന്ദ​ൻ അ​നു​ശ്രീ​യു​മാ​യി ഒ​ന്നി​ച്ചി​രു​ന്ന് സം​സാ​രി​ക്കു​ന്ന ഫോ​ട്ടോ​യ്ക്ക് ഒപ്പം ‘മ​ല​യാ​ളി​ക​ൾ കാ​ത്തി​രി​ക്കു​ന്ന​ത് ഇ​വ​രു​ടെ ക​ല്യാ​ണം എ​ന്ന് ന​ട​ക്കും എ​ന്ന് അ​റി​യാ​നാ​ണ്’ എ​ന്നാണ് അ​ടി​ക്കു​റി​പ്പ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

‘ഈ ​ടൈ​പ്പ് വാ​ർ​ത്ത​ക​ൾ നി​ർ​ത്താ​ൻ ഞാ​ൻ എ​ത്ര പേ​മെ​ന്‍റ് ചെ​യ്യ​ണം?’ എ​ന്നാ​ണ് ഈ ​വ്യാ​ജ പോ​സ്റ്റ് പങ്കുവച്ച് ഉ​ണ്ണി മു​കു​ന്ദ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂടെ ചോദിച്ചിരിക്കുന്നത്.

നി​ര​വ​ധി​പേ​രാ​ണ് ഈ ​പോ​സ്റ്റി​ന് ക​മ​ന്‍റു​മാ​യെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ഭി​നേ​താ​ക്ക​ളു​ടെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ലേ​ക്ക് എ​ത്തി നോ​ക്കു​ന്ന പ്ര​വ​ണ​ത​യെ​യും ആ‍​ളു​ക​ൾ വി​മ​ർ​ശി​ച്ചു.

Related posts

Leave a Comment