ആരോ തിരിച്ചുവിട്ടതുപോലെ ഉരുൾ വഴിമാറി…! സം​ഭ​വ​ത്തെ​പ്പ​റ്റി പ​റ​യു​മ്പോ​ൾ ജോ​ഷി​യു​ടെ മു​ഖ​ത്ത് ഇ​പ്പോ​ഴും ന​ടു​ക്കം

കാ​ഞ്ഞി​ര​പ്പ​ള്ളി: ആ ഉരുൾ ഗതി മാറിയില്ലായിരുന്നെങ്കിൽ… ഇതു പറ‍യുന്പോൾ ജോഷിയുടെ മുഖത്ത് ഇപ്പോഴും നടക്കും..

ഊ​ര​യ്ക്ക​നാ​ട് ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽനി​ന്നു വെ​ട്ട​ത്ത് ജോ​ഷി​യും കു​ടും​ബ​വും രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്.

മ​ല​മു​ക​ളി​ൽനി​ന്ന് ഉ​രു​ൾ​പൊ​ട്ടി​യെ​ത്തി​യ വെ​ള്ള​വും മ​ര​ങ്ങ​ളും പാ​റ​ക്ക​ഷ​ണ​ങ്ങ​ളും ഇ​വ​രു​ടെ വീ​ടി​നു നേർക്കാണ് പാഞ്ഞെത്തിയത്.

വീടിനു തൊട്ടു സ​മീ​പ​ത്തെ​ത്തി​യ​പ്പോ​ൾ ആരോ തിരിച്ചുവിട്ടതുപോലെ ദിശമാറി ഒ​ഴു​കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ​പ്പ​റ്റി പ​റ​യു​മ്പോ​ൾ ജോ​ഷി​യു​ടെ മു​ഖ​ത്ത് ഇ​പ്പോ​ഴും ന​ടു​ക്കം. വീടു തകർന്നില്ലെങ്കിലും വീടിനു ചുറ്റുപാടും ചെളിയും മണ്ണും പാറയും അടിഞ്ഞു തരിപ്പണമായ സ്ഥിതിയാണ്. വീടിനും ഭാഗമായ കേടുപാടുകളുണ്ട്.

ചെ​ളി​യും മ​ണ്ണും നി​റ​ഞ്ഞ വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ ഓ​രോ കു​ടും​ബ​വ‌ും.

സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ അ​ട​ക്കം സ​ഹാ​യ​ത്തോ​ടെ​യാ​ണ് വൃ​ത്തി​യാ​ക്ക​ൽ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

പാറത്തോട് പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്ന്, നാ​ല്, അ​ഞ്ച്, ഏ​ഴ്, എ​ട്ട്, 16, 17, 18, 19 വാ​ർ​ഡു​ക​ളി​ലാ​ണ് പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.

ഇ​വി​ട​ങ്ങ​ളി​ൽ റോ​ഡു​ക​ളും ജ​ല സം​ഭ​ര​ണി​ക​ളും അ​ട​ക്കം ന​ശി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യ​ത്തി​ൽ ദു​രി​ത​ത്തി​ലാ​യ കു​ടും​ബ​ങ്ങ​ളെ താ​മ​സി​പ്പി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നു ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളും തു​റ​ന്നു.

പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലു​ണ്ടാ​യ ഒ​ന്നി​ലേ​റെ ഉ​രു​ൾ​പൊ​ട്ട​ലു​ക​ളാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​യ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റാ​ൻ കാ​ര​ണ​മാ​യ​ത്.

പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ലെ​ങ്കി​ലും നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ ഊ​ര​യ്ക്ക​നാ​ട് മാ​ങ്ങാ​പ്പാ​റ, പ​ഴു​മ​ല, വേ​ങ്ങ​ത്താ​നം മേ​ഖ​ല​ക​ളി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ക​ളു​ണ്ടാ​യ​ത്.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ, ചി​റ്റ​ടി, ചോ​റ്റി, പാ​റ​ത്തോ​ട് ടൗ​ൺ, ഇ​രു​പ​ത്താ​റാം മൈ​ൽ, ആ​ന​ക്ക​ല്ല് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.

ല​ക്ഷക്കണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഓ​രോ വീ​ടു​ക​ളി​ലു​മു​ണ്ടാ​യ​ത്. 360 ഒാളം ​വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​താ​യാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ഏ​ക​ദേ​ശ ക​ണ​ക്ക്.

നാ​ൽ​പ്പ​തോ​ളം വീ​ടു​ക​ൾ ഇ​വി​ടെ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നി​ട്ടു​ണ്ട്. ഏ​ക്ക​റു​ക​ണ​ക്കിനു കൃ​ഷി​യി​ട​ങ്ങ​ൾ ഒ​ലി​ച്ചു​പോ​യി.

Related posts

Leave a Comment