ക​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ ക​ട്ടി​രി​ക്കും! ഭാരം പ്രശ്നമേയല്ല; അത്യ അപൂർവ പ്രതിമ മോഷണം പോയി

ലോ​സ് ഏ​ഞ്ച​ൽ​സ്: ന​ല്ല വി​ല​യു​ള്ള​താ​ണെ​ങ്കി​ൽ മോ​ഷ്ടി​ക്കു​ന്ന മു​ത​ലി​ന്‍റെ വ​ലി​പ്പ​മൊ​ന്നും ക​വ​ർ​ച്ച​ക്കാ​ർ​ക്കു പ്ര​ശ്ന​മ​ല്ല. എ​വി​ടെ​യാ​ണ് അ​ത് ഇ​രി​ക്കു​ന്ന​തെ​ന്ന​തും കാ​ര്യ​മാ​ക്കാ​റി​ല്ല. ക​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ ക​ട്ടി​രി​ക്കും!

ലോ​സ് ഏ​ഞ്ച​ൽ​സി​ലെ ഒ​രു മോ​ഷ്ടാ​വ് ക​വ​ർ​ന്ന​ത് 114 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഒ​രു പ്ര​തി​മ​യാ​ണ്. ബെ​വ​ർ​ലി ഗ്രോ​വി​ലെ ബ​റ​ക​ത്ത് ഗാ​ല​റി​യി​ൽ​നി​ന്ന് ഇ​ഷ്ട​ൻ ഒ​റ്റ​യ്ക്കു​ത​ന്നെ അ​ത് പൊ​ക്കി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ആ ​ജാ​പ്പ​നീ​സ് വെ​ങ്ക​ല ബു​ദ്ധ പ്ര​തി​മ​യു​ടെ വി​ല​യാ​ക​ട്ടെ 12.5 കോ​ടി രൂ​പ.
മോ​ഷ​ണം ഏ​താ​യാ​ലും സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞു. പ്ര​വേ​ശ​ന ക​വാ​ടം ത​ക​ർ​ത്ത് ഒ​രാ​ള്‍ പ്ര​തി​മ ട്ര​ക്കി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് സി​സി​ടി​വി കാ​മ​റ​യി​ലു​ള്ള​ത്. വെ​റും 25 മി​നി​റ്റി​നു​ള്ളി​ല്‍ പ്ര​തി​മ​യു​മാ​യി മോ​ഷ്ടാ​വ് ക​ട​ന്നു.

ഈ ​മാ​സം 18ന് ​ന​ട​ന്ന ക​വ​ർ​ച്ച​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും പ്ര​തി​മ​യെ​ക്കു​റി​ച്ച് ഇ​തു​വ​രെ വി​വ​ര​മൊ​ന്നു​മി​ല്ല. പെ​ട്ടെ​ന്നു വി​ൽ​ക്കാ​നോ ഒ​ളി​ക്കാ​നോ ക​ഴി​യാ​ത്ത പ്ര​തി​മ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​ത് അ​മേ​രി​ക്ക​ൻ പോ​ലീ​സി​നു നാ​ണ​ക്കേ​ടു​മാ​യി.

ഏ​ക​ദേ​ശം നാ​ല​ടി ഉ​യ​ര​മു​ള്ള, കി​രീ​ട​ധാ​രി​യാ​യ, പ്ര​ഭാ​വ​ല​യ​മു​ള്ള, ഇ​രി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള​താണു ​മോ​ഷ്ടി​ക്ക​പ്പെ​ട്ട ബു​ദ്ധ​പ്ര​തി​മ. ഇ​ട​തു​കൈ​യു​ടെ ചൂ​ണ്ടു​വി​ര​ൽ വ​ല​തു​വ​ശ​ത്തെ അ​ഞ്ച് വി​ര​ലു​ക​ളാ​ൽ ബ​ന്ധി​ക്ക​പ്പെ​ട്ട രീ​തി​യി​ലു​ള്ള ഇ​തു​പോ​ലൊ​രു ബു​ദ്ധ​പ്ര​തി​മ മ​റ്റൊ​ന്നി​ല്ല. 1603-1867 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഈ ​പ്ര​തി​മ നി​ര്‍​മി​ക്ക​പ്പെ​ട്ട​തെ​ന്നു ക​രു​തു​ന്നു.

 

 

Related posts

Leave a Comment