കേ​ര​ളം വി​ല കൊ​ടു​ത്തു വാ​ങ്ങു​ന്ന വാ​ക്സി​ൻ; ആ​ദ്യ ബാ​ച്ച്   കൊച്ചി‍യിൽ പറന്നിറങ്ങി


തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ക​ന്പ​നി​ക​ളി​ൽ നി​ന്ന് വി​ല കൊ​ടു​ത്തു വാ​ങ്ങു​ന്ന വാ​ക്സീ​ൻ എ​ത്തിത്തുടങ്ങി. ഒ​രു കോ​ടി ഡോ​സ് വാ​ക്സീ​ൻ ആ​ണ് ക​മ്പ​നി​ക​ളി​ൽ നി​ന്ന് വി​ല കൊ​ടു​ത്ത് വാ​ങ്ങാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

ഇ​തി​ൽ ആ​ദ്യ ബാ​ച്ച് ആ​യ മൂ​ന്ന​ര​ല​ക്ഷം ഡോ​സ് വാ​ക്സീ​നാ​ണ് ഇ​ന്ന് ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട് മ​ണി​യോ​ടെ എ​റ​ണാ​കു​ള​ത്തെ​ത്തിയത്. എ​റ​ണാ​കു​ള​ത്തു നി​ന്ന് ഇ​ത് മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യും.

75 ല​ക്ഷം ല​ക്ഷം കൊ​വി​ഷീ​ൽ​ഡും 25 ല​ക്ഷം കൊ​വാ​ക്സീ​ൻ ഡോ​സു​മാ​ണ് കേ​ര​ളം വി​ല​കൊ​ടു​ത്ത് വാ​ങ്ങു​ന്ന​ത്.അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് കൊ​വി​ഡ് പ​രി​ശോ​ധ​ന കി​റ്റു​ക​ള്‍​ക്ക് ക്ഷാ​മം നേ​രി​ട്ട​തോ​ടെ മി​ക്ക ജി​ല്ല​ക​ളി​ലും പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു.

കൊ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​യ​തോ​ടെ​യാ​ണ് പ​രി​ശോ​ധ​നാ കി​റ്റു​ക​ൾ​ക്ക് ക്ഷാ​മം നേ​രി​ട്ട​ത്.

Related posts

Leave a Comment