പ്രീഡിഗ്രിയ്ക്കു പഠിക്കുമ്പോഴാണ് അത് സംഭവിച്ചത് ! അന്ന് അമ്മയ്ക്കും അതേ തീരുമാനമായിരുന്നു; വെളിപ്പെടുത്തലുമായി രശ്മി സോമന്‍…

ഒരു കാലത്ത് മലയാള സിനിമയിലും സീരിയലിലും നിറഞ്ഞു നിന്ന താരമായിരുന്നു രശ്മി സോമന്‍. സീരിയലിലൂടെയാണ് താരം ആളുകള്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായത്.

അക്ഷയപാത്രം, ശ്രീകൃഷ്ണലീല, അക്കരപ്പച്ച, പെണ്‍മനസ്സ്, മന്ത്രകോടി തുടങ്ങിയ സീരിയലുകളിലൂടെ താരം സീരിയല്‍ പ്രേമികളുടെ ഹരമായി മാറിയിരുന്നു. ഏറെ കാലം അഭിനയ രംഗത്ത് നിന്ന് മാറി നിന്നതിന് ശേഷം രശ്മി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.

മിനിസ്‌ക്രീനില്‍ നിറഞ്ഞു നിന്ന ശാലീന സുന്ദരി വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ആ ശാലീനതയ്ക്ക് യാതൊരു മങ്ങലും ഏറ്റിട്ടില്ല എന്നായിരുന്നു ആരാധകരുടെ പ്രതികരണം.

ഇപ്പോഴിതാ താന്‍ ആദ്യമായി മെഗാ സീരിയലിന്റെ ഭാഗമായ അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് താരം. ശ്രീകുമാരന്‍ തമ്പിയുടെ അക്ഷയപാത്രം എന്ന സീരിയലിലൂടെയാണ് രശ്മി സോമന്‍ സീരിയല്‍ രംഗത്തേക്ക് എത്തുന്നത്.

ചന്ദ്രകല എസ് കമ്മത്തിന്റെ ഭിക്ഷ എന്ന നോവലിനെ ആസ്പദമാക്കിയുള്ള സീരിയലില്‍ കമല എന്ന കഥാപാത്രത്തെയാണ് രശ്മി സോമന്‍ അവതരിപ്പിച്ചത്.

രശ്മി സോമന്റെ വാക്കുകള്‍ ഇങ്ങനെ… അക്ഷയപാത്രമാണ് എന്റെ ആദ്യ മെഗാ സീരിയല്‍. ശ്രീകുമാരന്‍ തമ്പി സാര്‍ വീട്ടിലേക്ക് വിളിക്കുമ്പോള്‍ അമ്മയ്ക്കും എനിക്കും ഒരേ അഭിപ്രായമായിരുന്നു.

അഭിനയിക്കാനില്ലെന്നു പറഞ്ഞപ്പോള്‍ ശ്രീകുമാരന്‍ തമ്പി സാര്‍ പറഞ്ഞത് ചന്ദ്രകല എസ് കമ്മത്തിന്റെ ഭിക്ഷ എന്ന നോവല്‍ വായിച്ചു നോക്കാനാണ്.

ഞാന്‍ അന്ന് പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. മെഗാ സീരിയല്‍ ഒന്നും അങ്ങനെ വന്നു തുടങ്ങിയ സമയമായിരുന്നില്ല. അതുകൊണ്ട് തന്നെ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ എങ്ങനെ അഭിനയിക്കണമെന്നോ എനിക്ക് ഇത് പറ്റില്ല എന്നൊക്കെയായിരുന്നു മനസ്സില്‍.

പക്ഷേ സീരിയല്‍ ക്ലിക്ക് ആയി. എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. അങ്ങനെയാണ് ഞാന്‍ ടെലിവിഷന്‍ രംഗത്തേക്ക് വരുന്നതെന്നും രശ്മി സോമന്‍ വ്യക്തമാക്കുന്നു.

Related posts

Leave a Comment