വ​ടം വ​ലി​ക്കു​ന്ന​ത്  അ​ഭി​ന​യി​ച്ചാ​ല്‍….


ആ​ഹാ എ​ന്ന ചി​ത്രം ഒ​രു ലേ​ണിം​ഗ് പ്രോ​സ​സ് ആ​യി​രു​ന്നു. വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളൊ​ന്നും ഒ​രു​പാ​ടു ക​ണ്ടി​ട്ടി​ല്ല. ഈ ​സി​നി​മ മു​ത​ലാ​ണ് ത​യാ​റെ​ടു​പ്പു​ക​ള്‍ തു​ട​ങ്ങി​യ​ത്. ഷൂ​ട്ടിം​ഗി​നു മു​ന്‍​പുത​ന്നെ ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു. സെ​റ്റി​ല്‍ കാ​ല​ങ്ങ​ളാ​യി​ട്ടു​ള​ള സ്റ്റേ​റ്റ് ചാ​മ്പ്യ​ന്മാ​രും മ​റ്റും ഉ​ണ്ടാ​യി​രു​ന്നു.

വ​ടം​വ​ലി​ക്കു​മ്പോ​ള്‍ എ​ന്തെ​ങ്കി​ലും തെ​റ്റ് ഉ​ണ്ടെ​ങ്കി​ല്‍ ഇ​വ​ര്‍ പ​റ​ഞ്ഞു ത​രു​മാ​യി​രു​ന്നു. കൂ​ടാ​തെ അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ ക​ഥ​ക​ളും പ​റ​ഞ്ഞു ത​ന്നി​രു​ന്നു.

ആ​ഹാ​യി​ലെ എന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് നീ​ലൂ​ര്‍ ടീ​മി​ലെ റോ​യി​ച്ച​നു​മാ​യി ചെ​റി​യ സാ​മ്യ​മു​ണ്ട്. എ​ന്നാ​ല്‍ അ​വ​രു​ടെ ക​ഥ​യ​ല്ല ഈ ​ചി​ത്രം, എ​ന്നാ​ല്‍ അ​വ​രു​ടെ ജീ​വി​ത ചു​റ്റു​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് ഈ ​ചി​ത്രം.​

ഒറിജി​ന​ലാ​യി​ട്ടാ​ണ് വ​ടം വ​ലി​ച്ച​ത്. വ​ടം​വ​ലി ഒ​രി​ക്ക​ലും അ​ഭി​ന​യി​ക്കാ​ന്‍ പ​റ്റി​ല്ല. വ​ടം വ​ലി​ച്ചാ​ല്‍ മാ​ത്ര​മേ ന​മു​ക്ക് ഷൂ​ട്ട് ചെ​യ്യാ​ന്‍ പ​റ്റു​ക​യു​ള്ളൂ.

വ​ടം വ​ലി​ക്കു​ന്ന​ത് പോ​ലെ അ​ഭി​ന​യി​ച്ചാ​ല്‍ അ​ത് ബോ​റ് ആ​കും. അ​തി​നാ​ല്‍ ത​ന്നെ ഒറി‍​ജി​ന​ലാ​യി​ട്ടാ​ണ് വ​ലി​ച്ച​ത്. ആ​ദ്യ​ത്തെ കു​റ​ച്ചു സീ​നി​ല്‍ മാ​ത്രമേ എ​നി​ക്കു വ​ടം വ​ലി​ക്കേ​ണ്ടി വ​ന്നി​ട്ടു​ള​ളൂ.

വ​ടം വ​ലി​ച്ച് മു​ട്ട് പൊ​ട്ടി. വ​ടം ഉ​ര​ഞ്ഞ് കൈ​യി​ലും പു​റ​ത്തും ത​ഴ​മ്പു​മുണ്ടായി. രാ​ത്രി​യി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ് അ​ധി​ക​വും. തു​ട​ക്ക​ത്തി​ല്‍ ഞാ​ന്‍ വീ​ഴു​ന്ന ഷോ​ട്ട് എ​ടു​ത്ത​ത് വെ​ളു​പ്പി​ന് ആ​റ് മ​ണി​ക്കാ​ണ്.
-ഇ​ന്ദ്ര​ജി​ത

Related posts

Leave a Comment