ജോലിക്ക് പോയതിനാല്‍ നാലുമാസം കാമുകിയെ കാണാന്‍ സാധിച്ചില്ല, യുവതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവാവ് ഞെട്ടി; 2018 ല്‍ നടന്ന സംഭവം പറഞ്ഞ് യുവതിയുടെ പരാതി; സംഭവം വൈക്കത്ത്‌

വൈക്കം: പ്രണയം നടിച്ചു യുവതിയെ യുവതിയുടെ  വീട്ടിലും ലോഡ്ജിലുമെത്തിച്ച്  ശാരീരിക മായി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ പോലിസ് കേസെടുത്തു.

വൈക്കം ഉദയനാപുരം വാഴമന സ്വദേശിനിയായ യുവതിയുമായി എഴുമാംതുരുത്ത് സ്വദേശിയായ യുവാവ് 2017 ലാണ് പ്രണയത്തിലായത്.

സ്കൂൾ വിദ്യാർഥിനിയായിരിക്കെ അടുപ്പം സ്ഥാപിച്ച യുവാവ് 2018ലാണ് യുവതിയെ പല തവണ യുവതിയുടെ വീട്ടിലും ലോഡ്ജിലുമെത്തിച്ചാണ് പീഢിപ്പിച്ചതെന്ന് യുവതി പോലിസിനു നൽകിയ പരാതിയിൽ പറയുന്നു.

യുവാവ് കഴിഞ്ഞ നാലുമാസമായി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി.

ജോലി തിരക്കിനിടയിൽ യുവതിയെ കാണാൻ സമയം കിട്ടാതിരുന്ന യുവാവിനു യുവതി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് സംശയിച്ചു.

സംശയം സാധുകരിക്കാൻ യുവാവ് യുവതിയുടെ ഫോൺ വാങ്ങി   പരിശോധിച്ചതോടെ മറ്റൊരു യുവാവിന്റ സന്ദേശങ്ങൾ ഫോണിൽ കണ്ടതിനെ തുടർന്ന് യുവാവ് യുവതിക്കെതിരെ വധഭീഷണി മുഴക്കി.

ഭീഷണിയിൽ ഭയന്ന യുവതി പോലിസ് സഹായo അഭ്യർഥിച്ച് പരാതിയുമായി എത്തിയതോടെയാണ് പീഢന വിവരം പുറത്തായത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഴു മാംതുരുത്തു സ്വദേശി അനൂപി (26) നെതിരെ കേെസെടുത്ത് പോലിസ് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment