വൈക്കം വിജയലക്ഷ്മി ഇനി ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലല്ല! മലയാളിയുടെ പ്രിയ ഗായികയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; അനുഗ്രഹാശംസകളറിയിച്ച് ആരാധകര്‍

മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പാലാ സ്വദേശിയായ കൊച്ചൊഴുകയില്‍ എന്‍.അനൂപാണ് വരന്‍. തിങ്കളാഴ്ച രാവിലെ 10.30 നും 11.30 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഉദയനാപുരത്ത് ഉഷാ നിലയത്തില്‍, വീട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം.

ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്റ്ററും മിമിക്രി കലാകാരനും ഗായകനുമാണ് അനൂപ്. വിജയലക്ഷ്മിയുടെ സംഗീതം തന്നെയാണ് അവരെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കാനുള്ള തിരുമാനത്തിന് പിന്നിലെന്നും അനൂപ് പറയുന്നു. സ്വതസിദ്ധമായ ശൈലി കൊണ്ടും ശബ്ദം കൊണ്ടും ആസ്വാദകഹൃദയം കീഴടക്കിയ ഗായികയാണ് വിജയലക്ഷ്മി. ഗായത്രി വീണയില്‍ വിദഗ്ധയാണ് ഗായിക.

രണ്ടുവര്‍ഷത്തിലേറെയായി വിജയലക്ഷ്മിയും കുടുംബവുമായി ഉണ്ടായിരുന്ന സൗഹൃദബന്ധം വിവാഹബന്ധത്തിന് വഴിമാറുകയായിരുന്നു.

Related posts