സ്വ​ര​യൗ​വ​നം; വാ​ണി ജ​യ​റാം വി​ട പ​റ​ഞ്ഞി​ട്ട് ഒ​രു വ​ർ​ഷം

ഇ​ളം​മ​ഞ്ഞ് പൊ​ഴി​യു​ന്ന​തു​പോ​ലെ നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ള ഗാ​ന​ങ്ങ​ൾ പാ​ടി​യി​ട്ടു​ണ്ട് വാ​ണി ജ​യ​റാം. ഓ​രോ ഗാ​ന​വും ഒ​ന്നി​നൊ​ന്ന് മി​ക​ച്ച​തു​മാ​ണ്. എ​ങ്കി​ലും പാ​തി​രാ​സൂ​ര്യ​ൻ എ​ന്ന സി​നി​മ​യി​ലെ ശ്രീ​കു​മാ​ര​ൻ ത​മ്പി-​ദ​ക്ഷി​ണാ​മൂ​ർ​ത്തി ടീ​മി​ന്‍റെ “ഇ​ളം​മ​ഞ്ഞി​ൻ നീ​രോ​ട്ടം എ​ങ്ങും കു​ളി​രി​ൻ തേ​രോ​ട്ടം ..’ എ​ന്ന പാ​ട്ടി​നോ​ട് ഒ​ര​ൽ​പ്പം ഇ​ഷ്ട​ക്കൂ​ടു​ത​ൽ ഉ​ണ്ടെ​ന്ന് പ​റ​യാ​റു​ണ്ടാ​യി​രു​ന്നു വാ​ണി.

ദൈ​വം അ​നു​ഗ്ര​ഹി​ച്ചു ന​ൽ​കി​യ നാ​ദ​മാ​യി​രു​ന്നു വാ​ണി ജ​യ​റാ​മി​ന്‍റേ​ത്. ഒ​പ്പം ഗാ​യി​ക ത​ന്നെ സ്വാ​യ​ത്ത​മാ​ക്കി​യ അ​പാ​ര​മാ​യ സം​ഗീ​ത പാ​ണ്ഡി​ത്യ​വും ഉ​ണ്ടാ​യി​രു​ന്നു. പ​റ​ഞ്ഞാ​ലും പ​റ​ഞ്ഞാ​ലും തീ​രാ​ത്ത ക​ഴി​വു​ക​ളു​ള്ള ഗാ​യി​ക- അ​താ​യി​രു​ന്നു വാ​ണി ജ​യ​റാം.

1973ൽ ​സ്വ​പ്നം എ​ന്ന സി​നി​മ​യ്ക്കു​വേ​ണ്ടി ഒ​എ​ൻ​വി-​സ​ലി​ൽ ചൗ​ധ​രി കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന “സൗ​ര​യൂ​ഥ​ത്തി​ൽ വി​ട​ർ​ന്നൊ​രു ക​ല്യാ​ണ​സൗ​ഗ​ന്ധി​ക​മാ​ണീ ഭൂ​മി’ പാ​ടു​ന്പോ​ൾ ഇ​രു​പ​ത്തെ​ട്ട് വ​യ​സാ​യി​രു​ന്നു വാ​ണി ജ​യ​റാ​മി​ന്‍റെ പ്രാ​യം. എ​ഴു​പ​ത്തി​യേ​ഴാം വ​യ​സി​ലും ഇ​തേ​ഗാ​നം വാ​ണി പാ​ടി​യി​രു​ന്ന​ത് “സ്വ​പ്ന’​ത്തി​ൽ പാ​ടി​യ അ​തേ സ്വ​ര​യൗ​വ​ന​ത്ത​ടെ​യാ​യി​രു​ന്നു.

അ​ര​നൂ​റ്റാ​ണ്ടു മു​ന്പ് പാ​ടി​യ അ​തേ ശ്രു​തി​യി​ലും സ്കെ​യി​ലി​ലും പി​ച്ചി​ലും പാ​ടാ​ൻ ക​ഴി​യു​ന്ന, ഒ​രു​പ​ക്ഷെ ലോ​ക സം​ഗീ​ത ച​രി​ത്ര​ത്തി​ലെ ഒ​രേ​യൊ​രു ഗാ​യി​ക​യും വാ​ണി ജ​യ​റാം ത​ന്നെ​യാ​യി​രു​ന്നു. 1981ൽ ​റി​ലീ​സാ​യ മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ളി​ലെ “മ​ഞ്ചാ​ടി​ക്കു​ന്നി​ൽ മ​ണി​മു​കി​ലു​ക​ൾ ദൂ​രെ…’ എ​ന്ന് അ​ന്ന​ത്തെ നാ​യി​ക പൂ​ർ​ണി​മ ജ​യ​റാ​മി​നു വേ​ണ്ടി പാ​ടു​ന്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന അ​തേ ഊ​ർ​ജം പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം ജെ​റി അ​മ​ൽ​ദേ​വി​ന്‍റെ പാ​ട്ട് പാ​ടു​ന്പോ​ഴും ഉ​ണ്ടാ​യി​രു​ന്നു.

2016ൽ ​പു​റ​ത്ത് വ​ന്ന ആ​ക്ഷ​ൻ ഹീ​റോ ബി​ജു​വി​ൽ യു​വ​നാ​യി​ക​യ്ക്കു വേ​ണ്ടി യേ​ശു​ദാ​സു​മൊ​ത്ത് പാ​ടി​യ “പൂ​ക്ക​ൾ പ​നി​നീ​ർ പൂ​ക്ക​ൾ’ ഇ​ന്നും സൂ​പ്പ​ർ ഹി​റ്റാ​യി തു​ട​രു​ന്നു. 2014ൽ ​ഗോ​പീ​സു​ന്ദ​റി​ന്‍റെ ഈ​ണ​ത്തി​ൽ പി.​ജ​യ​ച​ന്ദ്ര​നൊ​പ്പം പാ​ടി​യ “ഓ​ല​ഞ്ഞാ​ലി​ക്കു​രു​വി’​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ നാ​യി​ക​യു​ടെ അ​തേ കൗ​മാ​ര​നാ​ദ​മാ​യി​രു​ന്നു ഗാ​യി​ക​യ്ക്ക്.

Vani Jayaram Death News | Playback Singer Vani Jayaram Passes Away | घर में  मृत मिलीं सिंगर वाणी जयराम: पद्म भूषण से पिछले महीने सम्मानित हुईं, 77 की  उम्र में निधन; 10

വ​ലി​യ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം പാ​ടു​ന്പോ​ൾ മ​ല​യാ​ളം എ​ങ്ങ​നെ​യാ​ണ് വ​ഴ​ങ്ങു​ന്ന​തെ​ന്ന് ഒ​രി​ക്ക​ൽ ചോ​ദി​ച്ചി​ട്ടു​ണ്ട്. ദീ​ർ​ഘ​കാ​ലം മ​ല​യാ​ള​ത്തി​ൽ പാ​ടു​വാ​ൻ അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും മ​ന​സു​കൊ​ണ്ട് അ​ക​ലം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ടി​വി​യി​ൽ വ​രു​ന്ന മ​ല​യാ​ളം സി​നി​മ​ക​ളും പ​രി​പാ​ടി​ക​ളും കാ​ണാ​റു​ണ്ട്- അ​ങ്ങ​നെ​യാ​ണ് വാ​ണി ജ​യ​റാം പ​റ​ഞ്ഞ​ത്.

ത​മി​ഴ്, ഹി​ന്ദി, മ​ല​യാ​ളം, തെ​ലു​ങ്ക്, ഒറി​യ, മ​റാ​ത്തി, ഗു​ജ​റാ​ത്തി, ബം​ഗാ​ളി തു​ട​ങ്ങി​യ 19 ഭാ​ഷ​ക​ളി​ൽ സി​നി​മാ​ഗാ​ന​ങ്ങ​ൾ പാ​ടി​യി​ട്ടു​ള്ള വാ​ണി ജ​യ​റാം പാ​ടി​യ ഗാ​ന​ങ്ങ​ൾ എ​ല്ലാം ഓ​ർ​മി​ച്ചി​രു​ന്നു​വെ​ന്ന​തും വ​ലി​യ അ​ത്ഭു​ത​മാ​ണ്. ഹി​ന്ദി സി​നി​മാ​സ്വാ​ദ​ക​ർ മാ​ത്ര​മ​ല്ല, ഇ​ന്ത്യ​ൻ സി​നി​മാ​ലോ​കം ത​ന്നെ നെ​ഞ്ചേ​റ്റു​ന്ന “ബോ​ലേ​രെ പ​പ്പി’ എ​ന്ന “മി​ലി​’യി​ലെ ഗാ​നം കേ​ട്ടു​നോ​ക്കു​ക.

കൗ​മാ​ര​ക്കാ​രി​യാ​യ ജ​യ​ഭാ​ദു​രി പാ​ടു​ന്ന​തു പോ​ലെ​യാ​ണ് വാ​ണി ജ​യ​റാം ഈ ​ഗാ​നം പാ​ടി​യി​ട്ടു​ള്ള​ത്. പാ​ട്ടി​ലി​ങ്ങ​നെ അ​ലി​ഞ്ഞു​ചേ​രു​ന്ന​തെ​ങ്ങ​നെ​യെ​ന്ന ചോ​ദ്യ​ത്തി​നും വാ​ണി ഇ​ങ്ങ​നെ പ​റ​ഞ്ഞു- “”ഗാ​ന​ര​ച​യി​താ​ക്ക​ൾ​ക്കൊ​പ്പ​മി​രു​ന്ന് ഗാ​ന​ത്തി​ന്‍റെ ഭാ​വ​വും അ​ർ​ഥ​വും ഞാ​ൻ അ​തീ​വ​ശ്ര​ദ്ധ​യോ​ടെ മ​ന​സി​ലാ​ക്കി​യി​രു​ന്നു.”

അ​വ​സാ​ന​നാ​ൾ​വ​രെ​യും താ​ൻ പാ​ടി​യ പാ​ട്ടു​ക​ൾ മാ​ത്ര​മ​ല്ല, ഗാ​ന​ര​ച​യി​താ​ക്ക​ൾ, സം​ഗീ​ത സം​വി​ധാ​യ​ക​ർ എ​ന്തി​ന് സി​നി​മാ​സ​ന്ദ​ർ​ഭം വ​രെ വാ​ണി ഓ​ർ​മി​ച്ച് പ​റ​യു​മാ​യി​രു​ന്നു.”സീ​മ​ന്ത​രേ​ഖ​യി​ൽ ച​ന്ദ​നം ചാ​ർ​ത്തി​യ ഹേ​മ​ന്ത നീ​ല​നി​ശീ​ഥി​നി​’യും “ക​രു​ണ ചെ​യ്വാ​ൻ എ​ന്ത് താ​മ​സം കൃ​ഷ്ണാ​’യും പാ​ടി​യ അ​തേ സൗ​ന്ദ​ര്യ​ത്തോ​ടെ ത​ന്നെ മ​ല​യാ​ള സി​നി​മ​യ്ക്കു​വേ​ണ്ടി നി​ര​വ​ധി ക്ല​ബ് ഗാ​ന​ങ്ങ​ളും പാ​ടി​യി​ട്ടു​ണ്ട്.

Veteran singer Vani Jairam passes away in Chennai aged 77

“നീ ​മാ​യ​ല്ലെ എ​ൻ മ​ഴ​വി​ല്ലെ ഇ​ത് മ​ധു​വി​ധു നാ​ള​ല്ല’െ എ​ന്ന “ത​ട​വ​റ​’യി​ലെ ഗാ​നം വ​ള​രെ കൈ​യ​ട​ക്ക​ത്തോ​ടെ​യാ​ണ് വാ​ണി പാ​ടി​യ​ത്.അ​ന​ന്ത​മാ​യ ശ​ബ്ദ​സാ​ധ്യ​ത​യു​ള്ള മ​ല​യാ​ള​ത്തെ എ​ന്നും സ്വ​ന്തം ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്ത് പി​ടി​ച്ചി​രു​ന്ന ഗാ​യി​ക​യെ മ​ല​യാ​ളം എ​ത്ര​ക​ണ്ട് അം​ഗീ​ക​രി​ച്ചു​വെ​ന്ന് സം​ശ​യ​മാ​ണ്.

കേ​ര​ള സ​ർ​ക്കാ​ർ ഒ​രു പു​ര​സ്കാ​ര​വും ന​ൽ​കി ആ​ദ​രി​ച്ചി​ട്ടി​ല്ല എ​ന്ന​ത് അ​വ​സാ​നം വ​രെ​യും വാ​ണി ജ​യ​റാ​മി​ന്‍റെ വേ​ദ​ന​യാ​യി​രു​ന്നു. 2023 ഫെബ്രുവരി നാലിനായിരുന്നു അന്ത്യം. വി​ട​പ​റ​ഞ്ഞ് ഒ​രു വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ഴും വേ​ണ്ട​രീ​തി​യി​ൽ ഓ​ർ​മി​ക്ക​പ്പെ​ട്ടി​ല്ല.

എ​സ്. ​മ​ഞ്ജു​ളാ​ദേ​വി

Related posts

Leave a Comment