ക​ള​മ​ശേ​രി ബ​സ് ക​ത്തി​ക്ക​ൽ കേ​സ്: രണ്ട് പ്രതികൾക്ക് ഏഴ് വർഷം തടവ്

കൊ​ച്ചി: ക​ള​മ​ശേ​രി ബ​സ് ക​ത്തി​ക്ക​ൽ കേ​സി​ൽ  പ്രതികൾക്ക് തടവും പിഴയും. കേ​സി​ലെ പ്ര​തി​ക​ളാ​യ ത​ടി​യ​ന്‍റ​വി​ട ന​സീ​ർ, സാ​ബി​ർ ബു​ഖാ​രിക്ക്  എന്നിവർക്ക് ഏഴുവർഷവും താ​ജു​ദീ​ന്  ആറുവർഷം തടവുമാണ് ശിക്ഷ.

എ​ൻ​ഐ​എ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ സ​മ്മ​തി​ക്കു​ന്ന​താ​യി പ്ര​തി​ക​ൾ കോ​ട​തി​യെ അ​റി​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​തെ​യാ​ണ് മൂ​ന്ന് പ്ര​തി​ക​ൾ​ക്ക് കോ​ട​തി ശി​ക്ഷ വി​ധി​ക്കു​ന്ന​ത്.

ത​ടി​യ​ന്‍റ​വി​ട ന​സീ​ർ, സൂ​ഫി​യ മ​ദ​നി ഉ​ൾ​പ്പ​ടെ കേ​സി​ൽ 13 പ്ര​തി​ക​ളു​ണ്ട്. ഇ​തി​ൽ അ​ഞ്ചാം പ്ര​തി അ​നൂ​പ് കു​റ്റ സ​മ്മ​തം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് നേ​ര​ത്തെ ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.

പ്ര​തി​പ്പ​ട്ടി​ക​യി​ൽ ബാ​ക്കി​യു​ള്ള​വ​ർ ഇ​നി വി​ചാ​ര​ണ നേ​രി​ട​ണം.2005 സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് സേ​ല​ത്തേ​ക്ക് പു​റ​പ്പെ​ട്ട ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് ആ​ണ് രാ​ത്രി 9.30ന് ​പ്ര​തി​ക​ൾ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​യെ​ടു​ത്ത​ത്.

യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ട്ട ശേ​ഷം ബ​സ് പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. കോ​യ​ന്പ​ത്തൂ​ർ സ്ഫോ​ട​ന​കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പി​ഡി​പി നേ​താ​വ് അ​ബ്ദു​ൾ​നാ​സ​ർ മ​അ​ദ​നി​യെ ജ​യി​ലി​ൽ​നി​ന്നും മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ബ​സ് ക​ത്തി​ക്ക​ൽ ന​ട​ത്തി​യ​ത്.

ത​ടി​യ​ന്‍റ​വി​ട ന​സീ​റാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. ബ​സ് ത​ട്ടി​യെ​ടു​ക്കാ​ൻ ന​സീ​ർ ഉ​പ​യോ​ഗി​ച്ച തോ​ക്ക് ഇ​തു​വ​രെ ക​ണ്ടെ​ടു​ക്കാ​ൻ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മ​ദ​നി​യു​ടെ ഭാ​ര്യ സൂ​ഫി​യ കേ​സി​ൽ പ​ത്താം പ്ര​തി​യാ​ണ്.

ബ​സ് ഡ്രൈ​വ​റു​ടേ​ത് അ​ട​ക്കം എ​ട്ടു​പേ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി 2010 ഡി​സം​ബ​റി​ലാ​ണ് എ​ൻ​ഐ​എ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ബ​സ് യാ​ത്ര​ക്കാ​രാ​യ 31 പേ​രു​ടെ മൊ​ഴി പോ​ലീ​സ് നേ​ര​ത്തെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ഫ​യ​ലു​ക​ൾ പി​ന്നീ​ട് കാ​ണാ​താ​യി​രു​ന്നു.

2010 ൽ ​കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും കേ​സി​ന്‍റെ വി​ചാ​ര​ണ വൈ​കി. ആ​ദ്യം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് 2009ൽ ​എ​ൻ​ഐ​എ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment