നിന്റെ അമ്മ വലിയ പെറ്റിപിടിത്തക്കാരിയല്ലേ! വനിതാ എസ്‌ഐ ഗവേഷകവിദ്യാര്‍ഥിനിയെ അധിക്ഷേപിച്ചതായി പരാതി; അച്ഛനും അമ്മയും പോലീസില്‍ ജോലി ചെയ്തവരാണെന്നു പറഞ്ഞപ്പോള്‍ എസ്‌ഐയുടെ മറുപടി ഇങ്ങനെ…

കൊ​ല്ലം: ഹെ​ല്‍​മെ​റ്റ് ധ​രി​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​യെ വാ​ഹ​ന​പ​രി​ശോ​ധ​ന​യു​ടെ പേ​രി​ല്‍ വ​നി​താ എ​സ്‌​ഐ വ​ഴി​യി​ല്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി അ​വ​ഹേ​ളി​ച്ച​താ​യി പ​രാ​തി.

പോ​ലീ​സി​ല്‍​നി​ന്ന് വി​ര​മി​ച്ച ദ​മ്പ​തി​ക​ളു​ടെ മ​ക​ളും കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ ക​ട​പ്പാ​ക്ക​ട ശാ​ന്തി ഭ​വ​നി​ല്‍ വീ​ണ​യെ​യാ​ണ് അ​ധി​ക്ഷേ​പി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ആ​ശ്രാ​മം ലി​ങ്ക്‌​റോ​ഡി​ല്‍ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. വാ​ഹ​ന​ത്തി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത് പ​ഴ​യ ഇ​ന്‍​ഷു​റ​ന്‍​സ് രേ​ഖ​യാ​യി​രു​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ട​യി​ല്‍ എ​സ്‌​ഐ യു​വ​തി​യെ അ​ധി​ക്ഷേ​പി​ച്ച​ത്.

യു​വ​തി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞു​നി​ര്‍​ത്തി​യ എ​സ്‌​ഐ രേ​ഖ​ക​ള്‍ കൊ​ണ്ടു​വ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ര്‍​സി ബു​ക്ക്, ലൈ​സ​ന്‍​സ്, ഇ​ന്‍​ഷു​റ​ന്‍​സ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പ് കാ​ണി​ച്ചു. ഇ​ന്‍​ഷു​റ​ന്‍​സ് തീ​ര്‍​ന്ന് പെ​റ്റി അ​ട​യ്ക്ക​ണ​മെ​ന്ന് എ​സ്‌​ഐ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് പു​തു​ക്കി​യ പേ​പ്പ​ര്‍ വ​ണ്ടി​യി​ല്‍ എ​ടു​ത്തു​വ​യ്ക്കാ​ത്ത​ത് യു​വ​തി ഓ​ര്‍​ത്ത​ത്.

ക​ട​പ്പാ​ക്ക​ട​യി​ലെ വീ​ട്ടി​ല്‍​പോ​യി ഇ​ന്‍​ഷു​റ​ന്‍​സ് പു​തു​ക്കി​യ പേ​പ്പ​ര്‍ എ​ടു​ത്തു​കൊ​ണ്ടു​വ​രാ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ പേ​പ്പ​റൊ​ക്കെ വീ​ട്ടി​ലി​രി​ക്ക​ട്ടെ പെ​റ്റി അ​ട​ച്ചി​ട്ട് പോ​യാ​ല്‍ മ​തി​യെ​ന്നാ​യി എ​സ്‌​ഐ.
അ​ച്ഛ​നും അ​മ്മ​യും പോ​ലീ​സി​ല്‍ ജോ​ലി ചെ​യ്ത​വ​രാ​ണെ​ന്നും ശ​രി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ താ​ന്‍ വാ​ഹ​നം ഓ​ടി​ക്കാ​റി​ല്ലെ​ന്നും യു​വ​തി പ​റ​ഞ്ഞ​പ്പോ​ള്‍ നി​ന്‍റെ അ​മ്മ വ​ലി​യ പെ​റ്റി​പി​ടി​ത്ത​ക്കാ​രി​യാ​ണെ​ന്ന് കേ​ട്ടി​ട്ടു​ണ്ട്, പെ​റ്റി അ​ട​ച്ചി​ട്ട് നീ ​വീ​ട്ടി​ല്‍​പോ​യാ​ല്‍ മ​തി എ​ന്ന് പ​റ​ഞ്ഞ് എ​സ്‌​ഐ യു​വ​തി​യെ ആ​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്ന​വ​ത്രെ.

നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പ​റ​ഞ്ഞ​ശേ​ഷം പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് യു​വ​തി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. യു​വ​തി​യു​ടെ അ​മ്മ ട്രാ​ഫി​ക് എ​സ്‌​ഐ​യാ​യും അ​ച്ഛ​ന്‍ എ​എ​സ്‌​ഐ​യു​മാ​യാ​ണ് വി​ര​മി​ച്ച​ത്. ക​മീ​ഷ​ണ​ര്‍ അ​ജി​താ​ബീ​ഗ​ത്തി​നാ​ണ് യു​വ​തി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ പ​രാ​തി ന​ല്‍​കി​യ​ത്.

Related posts