എന്ത് മനോഹരമായ ആചാരം; ചാണകം വാരിപ്പൂശി ഹോളി ആഘോഷവുമായി വാരാ​ണസി ബി​എ​ച്ച്‌​യു മു​ൻ ഡീ​ൻ കൗ​ശ​ൽ കി​ഷോ​ർ മി​ശ്ര

നി​റ​ങ്ങ​ളു​ടെ ഉ​ത്സ​വ​മാ​ണ് ഹോ​ളി. നാ​ടെ​ങ്ങും ഹോ​ളി ആ​ഘോ​ഷ​ത്തി​ന്‍റെ ആ​ര​വ​ത്തി​ലാ​യി​രു​ന്നു. പ​ല നി​റ​ത്തി​ലു​ള്ള ചാ​യ​ങ്ങ​ൾ പ​ര​സ്പ​രം വാ​രി വി​ത​റി​യും, നി​റ​ങ്ങ​ൾ ക​ല​ർ​ത്തി​യ വെ​ള്ള​ങ്ങ​ൾ ചീ​റ്റി​യു​മൊ​ക്കെ ഹോളി ത​ക​ർ​ത്തു കൊ​ണ്ടാ​ടു​ന്പോ​ൾ അ​തി​ൽ നിന്ന് വ്യ​ത്യ​സ്ത​മാ​യി ഹോ​ളി ആ​ഘോ​ഷി​ച്ചി​രി​ക്കു​ക​യാ​ണ് വാരാ​ണസി ബി​എ​ച്ച്‌​യു മു​ൻ ഡീ​ൻ കൗ​ശ​ൽ കി​ഷോ​ർ മി​ശ്ര.

നി​റ​ങ്ങ​ൾ​ക്ക് പ​ക​രം ചാ​ണ​ക​മാ​ണ് കൗ​ശ​ൽ വാ​രി പൂ​ശി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചിട്ടുണ്ട്. പ​ണ്ട് ഹോ​ളി ആ​ഘോ​ഷി​ച്ചി​രു​ന്ന​ത് ഇ​ങ്ങ​നെ​യെ​ന്നും കൗ​ശ​ൽ വി​ഡി​യോ​യി​ൽ പ​റ​യു​ന്നു. പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​മാ​യ നി​റ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ക​ളി​ക്കു​ന്ന​തി​നേ​ക്കാ​ൾ പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്ന് ചാ​ണ​കം കൊ​ണ്ടു​ള്ള ആ​ഘോ​ഷ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അദ്ദേഹത്തിന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​തി​ന് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ചി​ല​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചാ​ണ​ക​കു​ളി​യെ പി​ന്തു​ണ​ച്ചു. മ​റ്റു​ള്ള​വ​ർ ചി​ല​രാ​ക​ട്ടെ ചാ​ണ​കം ഉ​പ​യോ​ഗി​ച്ച് ഹോ​ളി ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ലു​ള്ള ശു​ചി​ത്വ​പ​ര​മായ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ കു​റി​ച്ച് പ​റ​യു​ക​യും ചെ​യ്തു.

Related posts

Leave a Comment