അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി പ​റ​യാ​ൻ സാ​ധി​ക്കില്ല; രക്‌‌ത അണലിയുടെ കടിയേറ്റ വാ​വ സു​രേ​ഷിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു


തിരുവനന്തപുരം: ര​ക്ത അ​ണ​ലി​യു​ടെ ക​ടി​യേ​റ്റ് ചികിത്സയിൽ കഴി യുന്ന പാ​മ്പു​പി​ടി​ത്ത​ക്കാ​ര​ൻ വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. സു​രേ​ഷ് ഇ​പ്പോ​ഴും ഐസിയു​വി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ശ​ക്ത​മാ​യ ക​ടി​യേ​റ്റ​ത് ശ​രീ​ര​ത്തി​ൽ വ​ലി​യ വ്യ​തി​യാ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഹൃ​ദ​യ​മി​ടി​പ്പി​ൽ വ്യ​ത്യാ​സം കാ​ണു​ന്നു​ണ്ട്. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി പ​റ​യാ​ൻ സാ​ധി​ക്കില്ലെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​എ​സ് ഷ​ർ​മ്മ​ദ് അ​റി​യി​ച്ചു.

ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് പ​ത്ത​നാ​പു​രം ഭാ​ഗ​ത്ത് പാ​മ്പി​നെ പി​ടി​ച്ച​തി​നു ശേ​ഷം അ​തി​നെ നാ​ട്ടു​കാ​ർ​ക്കു മു​മ്പി​ൽ വീ​ണ്ടും പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വാ​വ സു​രേ​ഷി​ന് ക​ടി​യേ​റ്റ​ത്.

Related posts

Leave a Comment