എങ്ങനെ സംസ്കരിക്കും ? വീടിനു ചുറ്റും വെള്ളക്കെട്ട്…മരണവീട്ടിലെ പ്രതിസന്ധിക്ക് പരിഹാരവുമായി ഫയർഫോഴ്സ്


അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡി​ലെ വെ​ളിം​പ​റ​മ്പ് വീ​ട്ടി​ൽ ത​ങ്ക​മ്മ (87) വാ​ർ​ധക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്താ​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​രി​ച്ച​ത്.

മ​ഴ​യെ തു​ട​ർ​ന്ന് ത​ങ്ക​മ്മ​യു​ടെ വീ​ടും പു​ര​യി​ട​വും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട​തി​നാ​ൽ ശ​വ​സം​സ്കാ​രം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

കൂ​ലി​വേ​ല ചെ​യ്ത് ജീ​വി​ക്കു​ന്ന ത​ങ്ക​മ്മ​യു​ടെ മ​ക്ക​ളാ​യ സോ​മ​നും പൊ​ടി​യ​നും എ​ങ്ങ​നെ ശ​വ​ദാ​ഹം ന​ട​ത്തു​മെ​ന്ന് ചി​ന്തി​ച്ച് പ്ര​തി​സ​ന്ധി​യി​ലാ​യ സ​മ​യ​ത്ത് സ​മീ​പ​വാ​സി​യും ക​ള​ക്‌‌ടറേ​റ്റ് ക​ൺ​ട്രോ​ൾ റൂ​മി​ലെ ഫ​യ​ർ ആൻഡ് റെ​സ്ക്യു ഓ​ഫീ​സ​റു​മാ​യ രാ​ഗേ​ഷ് ഈ ​വി​വ​രം ആ​ല​പ്പു​ഴ അ​ഗ്നി ര​ക്ഷാ​നി​ല​യ​ത്തി​ലേ​ക്ക് വി​ളി​ച്ച​റി​യി​ച്ചു.

ഉ​ട​ൻ ത​ന്നെ അ​ഗ്‌​നി സേ​നാം​ഗ​ങ്ങ​ൾ മ​ര​ണ വീ​ട്ടി​ലെ​ത്തു​ക​യും പോ​ർ​ട്ട​ബി​ൾ പ​മ്പ് ഉ​പ​യോ​ഗി​ച്ച് 100 മീ​റ്റ​ർ അ​ക​ലെ​യു​ള്ള പാ​ട​ത്തേ​ക്ക് വെ​ള്ളം പ​മ്പ് ചെ​യ്ത് പൂ​ർ​ണമാ​യും വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് ന​ട​ത്താ​നാ​വു​ന്ന സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ​വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി​യ സ്ഥ​ല​ത്ത് മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് ന​ട​ത്തി.ഗ്രേ​ഡ് അ​സി​. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ആർ.ജ​യ​സിം​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആൻഡ് റെ​സ്ക്യു ഓ​ഫീ​സ​റാ​യ പി.പ്ര​ശോ​ഭ് കു​മാ​ർ, ഫ​യ​ർ ആൻഡ് റെ​സ്ക്യു ഓ​ഫീ​സ​ർ ഡ്രൈ​വ​ർ​മാ​രാ​യ എ.ഡി. പ്രി​യ​ധ​ര​ൻ, രാ​ജേ​ഷ് മോ​ൻ എ​ന്നി​വ​ർ ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കി.

 

Related posts

Leave a Comment