അ​മ്മ​യി​ലെ വ​നി​താ അം​ഗ​ങ്ങ​ള്‍ പാ​വ​ക​ള്‍ അ​ല്ല; സം​ഘ​ട​ന മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​ങ്ങ​ളു​ടേ​ത്;  മണിയൻപിള്ളയെ തള്ളി ബാബുരാജ്


മാ​ലാ പാ​ര്‍​വ​തി​യു​ടെ രാ​ജി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു. അ​മ്മ​യി​ലെ വ​നി​താ അം​ഗ​ങ്ങ​ള്‍ പാ​വ​ക​ള്‍ അ​ല്ല. വ​നി​താ അം​ഗ​ങ്ങ​ള്‍​ക്ക് പ്ര​തി​ക​ര​ണ ശേ​ഷി ഉ​ണ്ടെ​ന്ന് രാ​ജി​യി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് മ​ന​സി​ലാ​ക്കി കൊ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞു.

സ്ത്രീ​ക​ള്‍​ക്ക് വേ​റെ സം​ഘ​ട​ന ഉ​ണ്ട​ല്ലോ അ​വി​ടെ പോ​യി പ​രാ​തി പ​റ​യ​ട്ടെ എ​ന്ന് മ​ണി​യ​ന്‍ പിള്ള രാ​ജു പ​റ​ഞ്ഞ​തി​നോ​ട് ഞാ​ന്‍ യോ​ജി​ക്കു​ന്നി​ല്ല. വി​മ​ന്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീ​വി​നെ ആ​ണെ​ങ്കി​ല്‍ അ​ത് തെ​റ്റാ​യി​പ്പോ​യി.

അ​മ്മ​യി​ല്‍ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സെ​ല്‍ ഉ​ള​ള​ത് അം​ഗ​ങ്ങ​ളാ​യ സ്ത്രീ​ക​ളു​ടെ പ​രാ​തി കേ​ള്‍​ക്കാ​നാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യ ആ​ള്‍ അ​ത്ത​ര​ത്തി​ല്‍ പ്ര​തി​ക​രി​ച്ച​ത് ഒ​ട്ടും ശ​രി​യാ​യി​ല്ല.

അം​ഗ​ങ്ങ​ളാ​യ സ്ത്രീ​ക​ളു​ടെ പ​രാ​തി​ക​ള്‍ അ​മ്മ ച​ര്‍​ച്ച ചെ​യ്തി​ല്ലെ​ങ്കി​ല്‍ മ​റ്റാ​രാ​ണ് ച​ര്‍​ച്ച ചെ​യ്യു​ക. അ​മ്മ എ​ന്ന സം​ഘ​ട​ന മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​ങ്ങ​ളു​ടേ​താ​ണ്.

ഏ​ത് ജെ​ന്‍​ഡ​ര്‍ എ​ന്നു​ള​ള​ത് വി​ഷ​യ​മ​ല്ല. അം​ഗ​ങ്ങ​ളു​ടെ പ്ര​ശ്നം സം​ഘ​ട​ന​യു​ടെ പ്ര​ശ്ന​മാ​ണ്. സ്ത്രീ​ക​ളാ​യ അം​ഗ​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ പ്രാ​ധാ​ന്യ​ത്തോ​ടെ കേ​ള്‍​ക്കു​ക​യും പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യും വേ​ണം.-ബാ​ബു​രാ​ജ്

Related posts

Leave a Comment