വാഹനാപകടം പതിവായ കു​റു​പ്പ​ന്ത​റ പു​ളി​ന്ത​റ വ​ള​വ് നി​വ​ര്‍​ത്തണം; ​യു​ഡി​എ​ഫ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യും പ്ര​തി​ഷേ​ധ സ​മ​ര​വും സം​ഘ​ടി​പ്പി​ച്ചു

 


ക​ടു​ത്തു​രു​ത്തി: ഏ​റ്റു​മാ​നൂ​ര്‍-​എ​റ​ണാ​കു​ളം റോ​ഡി​ല്‍ പ​തി​വാ​യി വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന കു​റു​പ്പ​ന്ത​റ പു​ളി​ന്ത​റ വ​ള​വ് നി​വ​ര്‍​ത്താ​ന്‍ ത​യാ​റാ​കാ​ത്ത സ​ര്‍​ക്കാ​ര്‍ അ​നാ​സ്ഥ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു യു​ഡി​എ​ഫ് മാ​ഞ്ഞൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യും പ്ര​തി​ഷേ​ധ സ​മ​ര​വും സം​ഘ​ടി​പ്പി​ച്ചു.

പ്ര​തി​പ​ക്ഷ ചീ​ഫ് വി​പ്പ് അ​ഡ്വ. മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ജ​ന​കീ​യ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.പു​ളി​ന്ത​റ വ​ള​വി​ല്‍ നി​ര​ന്ത​ര​മാ​യി അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ട്ടും വ​ള​വ് നി​വ​ര്‍​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ഭൂ​മി ഏ​റ്റെ​ടു​ക്കാ​തെ സ​ര്‍​ക്കാ​ര്‍ കാ​ണി​ക്കു​ന്ന അ​നാ​സ്ഥ മ​നു​ഷ്യ ജീ​വ​നോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

പു​ളി​ന്ത​റ വ​ള​വ് നി​വ​ര്‍​ത്തു​ന്ന​ത് യാ​ഥാ​ര്‍​ത്ഥ്യ​മാ​ക​ണ​മെ​ങ്കി​ല്‍ അ​ള​വ് തി​ട്ട​പ്പെ​ടു​ത്തി മാ​റ്റി​യി​ട്ടി​രി​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഭൂ​മി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണം. ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ഇ​നി​യും നീ​ണ്ടു​പോ​യാ​ല്‍ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

പു​ളി​ന്ത​റ വ​ള​വി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി കെ.​രാ​ജ​ന്‍ എ​ന്നി​വ​ര്‍​ക്ക് എം​എ​ല്‍​എ നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു.

മാ​ഞ്ഞൂ​ര്‍ മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ലൂ​ക്കോ​സ് മാ​ക്കി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ല്‍ ഡി​സി​സി സെ​ക്ര​ട്ട​റി സു​നു ജോ​ര്‍​ജ്, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം മാ​ഞ്ഞൂ​ര്‍ മോ​ഹ​ന്‍​കു​മാ​ര്‍, യു​ഡി​ എ​ഫ് ക​ണ്‍​വീ​ന​ര്‍ ജോ​ണ്‍ നീ​ലം​പ​റ​മ്പി​ല്‍, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം. ജോ​ര്‍​ജ്, ബ്ലോ​ക്ക് മെ​മ്പ​ര്‍ ആ​ന്‍​സി മാ​ത്യു, മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ ലി​സി ജോ​സ്, സാ​ലി​മ ജോ​ളി, ചാ​ക്കോ മ​ത്താ​യി, ടോ​മി കാ​റു​കു​ളം, റ്റി.​ എ​ന്‍. നി​ധീ​ഷ്, അ​പ്പ​ച്ചാ​യി പാ​ളി​യി​ല്‍, ജി​സ് കൊ​ല്ലം​പ​റ​മ്പി​ല്‍, ജ​സ്റ്റി​ന്‍ വ​ട്ട​ക്കാ​ലാ​യി​ല്‍, വി​നോ​ദ് പു​തി​യാ​പ​റ​മ്പി​ല്‍, ജോ​മോ​ന്‍ എ​ളൂ​പു​റ​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment