ബഹുത്ത് അച്ഛാ..; തുഷാർ രാജിവയ്ക്കണം, തോറ്റുപോകും; എല്ലാം മാറ്റിപ്പറഞ്ഞ് വെള്ളാപ്പള്ളിയുടെ മലക്കം മറിച്ചിൽ ഇങ്ങനെ..

ചേ​ർ​ത്ത​ല: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തു​ഷാ​ർ മ​ത്സ​രി​ക്ക​ണ​മെ​ങ്കി​ൽ എ​സ്എ​ൻ​ഡി​പി​യി​ലെ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ മ​ല​ക്കം മ​റി​ഞ്ഞ് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

തു​ഷാ​ർ ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​തി​ൽ താ​ൻ എ​തി​ര​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. തു​ഷാ​റി​നു​ള്ള​ത് ശ​ക്ത​മാ​യ സം​ഘ​ട​നാ സം​സ്കാ​ര​മാ​ണ്. എ​സ്എ​ൻ​ഡി​പി ഭാ​ര​വാ​ഹി സ്ഥാ​നം രാ​ജി​വ​യ്ക്കേ​ണ്ടി​വ​രു​മോ എ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്എ​ൻ​ഡി​പി​ക്ക് ഒ​രു പാ​ർ​ട്ടി​യോ​ടും പ്ര​ത്യേ​ക സ്നേ​ഹ​മോ വി​ദ്വേ​ഷ​മോ ഇ​ല്ല. തു​ഷാ​റി​നോ​ടും എ​സ്എ​ൻ​ഡി​പി​ക്ക് ശ​രി​ദൂ​ര​മാ​യി​രി​ക്കു​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക്സ​ഭ​യി​ലേ​ക്ക് തു​ഷാ​ർ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ഷാ​ർ മ​ത്സ​രി​ച്ചാ​ൽ തോ​ൽ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞി​രു​ന്നു.

എ​സ്എ​ൻ​ഡി​പി​ക്കു രാ​ഷ്ട്രീ​യ​മി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ നേ​താ​ക്ക​ൾ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു മ​ത്സ​രി​ക്കു​ന്ന​തി​നോ​ടു യോ​ജി​പ്പി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം ലോ​ക്സ​ഭ​യി​ലേ​ക്ക് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല. ബി​ഡി​ജെ​എ​സ് പ്ര​വ​ർ​ത്ത​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷ​മേ ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്കു​ക​യു​ള്ളു​വെ​ന്ന് തു​ഷാ​ർ ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ൽ​വ​ച്ച് പ​റ​ഞ്ഞി​രു​ന്നു.

എ​ൻ​ഡി​എ മു​ന്ന​ണി​ക്കൊ​പ്പ​മാ​ണ് ബി​ഡി​ജെ​എ​സ് ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. വ​യ​നാ​ട്, ആ​ല​ത്തൂ​ർ, ഇ​ടു​ക്കി, തൃ​ശൂ​ർ, മാ​വേ​ലി​ക്ക​ര സീ​റ്റു​ക​ളി​ൽ ബി​ഡി​ജെ​എ​സ് ജ​ന​വി​ധി തേ​ടു​ന്ന​ത്. തൃ​ശൂ​രി​ൽ തു​ഷാ​ർ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു.

Related posts