വിവാഹാഭ്യര്‍ഥന നിരസിച്ചു; സീരിയലില്‍ അഭിനയിക്കുന്നതിനുള്ള ഇന്റര്‍വ്യൂവിന് പോയതും ഇഷ്ടമായില്ല; യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി എത്തിയത് സാന്താക്ലോസിന്റെ വേഷത്തില്‍

ത​ല​ശേ​രി: വി​വാ​ഹ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച യു​വ​തി​യേ​യും നാ​ല് വ​യ​സു​കാ​ര​നാ​യ മ​ക​നേ​യും ആ​സി​ഡ് ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് കോ​ട​തി​യി​ൽ ആ​രം​ഭി​ച്ചു. പി​ലാ​ത്ത​റ ചെ​റു​താ​ഴ​ത്ത് ആ​ദം വീ​ട്ടി​ൽ ജ​യിം​സ് ആ​ന്‍റ​ണി (48) പ്ര​തി​യാ​യ കേ​സി​ന്‍റെ വി​ചാ​ര​ണ​യാ​ണ് കോ​ട​തി​യി​ൽ ആ​രം​ഭി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പൊ​ള്ള​ലേ​റ്റ പെ​ൺ​കു​ട്ടി​യും പി​താ​വും പ്ര​തി​യെ വി​ചാ​ര​ണ വേ​ള​യി​ൽ തി​രി​ച്ച​റി​ഞ്ഞു. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വു കൂ​ടി​യാ​യ ഒ​ന്നാം സാ​ക്ഷി​യു​ടെ ചീ​ഫ് വി​സ്താ​ര​വും ക്രോ​സ് വി​സ്താ​ര​വും പൂ​ർ​ത്തി​യാ​യി.

സാ​ന്താ​ക്ലോ​സി​ന്‍റെ വേ​ഷ​ത്തി​ലെ​ത്തി​യ പ്ര​തി മ​ക​ളു​ടെ ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും താ​നും മ​ക​ളും പേ​ര​ക്കു​ട്ടി​യും ക്രി​സ്മ​സ് ത​ലേ​ന്ന് പ​ള്ളി​യി​ൽ പോ​കു​ന്ന സ​മ​യം പ്ര​തി നേ​ര​ത്തെ ചോ​ദി​ച്ച​റി​ഞ്ഞി​രു​ന്ന​താ​യും സാ​ക്ഷി കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

വി​വാ​ഹ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച വി​രോ​ധ​ത്തി​ലാ​ണ് പ്ര​തി ത​ന്‍റെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്നും സീ​രി​യ​ലി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നു​ള്ള ഇ​ന്‍റ​ർ​വ്യൂ​വി​ന് താ​ൻ എ​റ​ണാ​കു​ള​ത്ത് പോ​യ​തി​ലും പ്ര​തി​ക്ക് വി​രോ​ധ​മു​ണ്ടാ​യി​രു​ന്ന​താ​യും യു​വ​തി കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി.

വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ മാ​താ​വു​മാ​യി​രു​ന്ന യു​വ​തി പ്ര​തി​യു​ടെ നി​ര​ന്ത​ര​മാ​യ ശ​ല്യം കാ​ര​ണം വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും പ്ര​തി യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​നാ​യി ശ​ല്യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും യു​വ​തി വ​ഴ​ങ്ങി​യി​ല്ലെ​ന്നും ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി ക്രി​സ്മ​സ് ത​ലേ ദി​വ​സം രാ​ത്രി യു​വ​തി​യും പി​താ​വും മ​ക്ക​ളു​മൊ​ന്നി​ച്ച് പ​രി​യാ​ര​ത്ത് പ​ള്ളി​യി​ൽ പോ​വു​മ്പോ​ൾ യു​വ​തി​യു​ടെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ചു​വെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. 2015 ഡി​സം​മ്പ​ർ 24 ന് ​രാ​ത്രി പ​ത്തോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.​

യു​വ​തി​യു​ടെ പി​താ​വ് റോ​ബ​ർ​ട്ടി​ന്‍റെ പ​രാ​തി പ്ര​കാ​ര​മാ​ണ് പ​രി​യാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ഗ​വ.​പ്ലീ​ഡ​ർ അ​ഡ്വ.​സി.​കെ.​രാ​മ​ച​ന്ദ്ര​നും പ്ര​തി​ക്ക് വേ​ണ്ടി അ​ഡ്വ.​ടി.​പി.​ഹ​രീ​ന്ദ്ര​നു​മാ​ണ് ഹാ​ജ​രാ​വു​ന്ന​ത്. പ​രി​ക്കേ​റ്റ യു​വ​തി​യു​ടെ ചീ​ഫ് വി​സ്താ​രം 27 ന് ​തു​ട​ക്കം.

Related posts