പ്രളയ ധനസഹായം 29ന് മുമ്പ്  പൂർത്തിയാക്കണമെന്ന് സർക്കാർ ഉത്തരവ് ;റവന്യു അധികൃതർ തിരക്കിട്ട പണിയിൽ

കോ​ട്ട​യം: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​തം അ​നു​ഭ​വി​ച്ച​വ​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​തി​നാ​യി​രം രൂപ ഈ ​മാ​സം 29ന​കം കൊ​ടു​ത്തു തീ​ർ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് റ​വ​ന്യു അ​ധി​കൃ​ത​ർ തി​ര​ക്കി​ട്ട പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഓ​രോ വി​ല്ലേ​ജു​ക​ളി​ലും ആ​ർ​ക്കൊ​ക്കെ​യാ​ണ് ധ​ന​സ​ഹാ​യം കി​ട്ടാ​ത്ത​തെ​ന്ന് ക​ണ്ടെ​ത്തി വീ​ണ്ടും അ​പേ​ക്ഷ ന​ല്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് ഇ​ന്ന​ലെ ആ​രം​ഭി​ച്ച​ത്.

ഞാ​യ​റാ​ഴ്ച​യാ​യി​ട്ടും ഇ​ന്ന​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ന​ല്ല തി​ര​ക്കാ​യി​രു​ന്നു. വീ​ണ്ടും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ​യും പ​രാ​തി ന​ല്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ​യും തി​ര​ക്കാ​യി​രു​ന്നു ഇ​ന്ന​ലെ. ചി​ല വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് പ​തി​നാ​യി​രം കി​ട്ടി​യോ എ​ന്നു​റ​പ്പാ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

തു​ക കി​ട്ടാ​ത്ത​വ​രോ​ട് വേ​ഗം വി​ല്ലേ​ജ് ഓ​ഫീ​സി​ൽ എ​ത്തി പു​തി​യ അ​പേ​ക്ഷ ന​ല്കാ​ൻ നി​ർ​ദേ​ശി​ച്ചു. ഇ​ങ്ങ​നെ ര​ണ്ടാ​മ​ത് ന​ല്കി​യ അ​പേ​ക്ഷ​ക​ൾ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലേ​ക്ക് ന​ല്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം 29ന​കം ധ​ന​സ​ഹാ​യ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ശ്ര​മം. ആ​ദ്യ ഘ​ട്ടം അ​നു​വ​ദി​ച്ച 3800 രൂ​പ സ​ഹാ​യം പോ​ലും ഇ​തു​വ​രെ കി​ട്ടാ​ത്ത​വ​രു​ണ്ട്. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞ​വ​രി​ൽ ത​കു ല​ഭി​ക്കാ​ത്ത​വ​രു​മു​ണ്ട്.

Related posts