ജ​ർ​മ​ൻ ടെ​ക്നോ​ള​ജി​യി​ൽ  ടാ​റിം​ഗ് ന​ട​ത്തി റോഡ്​ മണിക്കുറുകൾക്കകം വെ​ട്ടി​പ്പൊ​ളി​ച്ചു; ജർമനായാലും നാടനായാലും വെട്ടിപ്പൊളിക്കുന്നതിൽ മാറ്റമില്ലെന്ന് ജല അതോറിറ്റി

പ​ള്ളി​ക്ക​ൽ: ടെ​ക്നോ​ള​ജി ജ​ർ​മ​നാ​യാ​ലും നാ​ട​നാ​യാ​ലും റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​മെ​ന്ന​തി​ൽ മാ​റ്റ​മി​ല്ലെ​ന്ന​താ​ണ് ജ​ല അ​ഥോ​റി​റ്റി​ക്കാ​രു​ടെ നി​ല​പാ​ട്. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ജ​ർ​മ​ൻ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മി​ക്കു​ന്ന ആ​ന​യ​ടി-​പ​ഴ​കു​ളം റോ​ഡി​ൽ ടാ​റിം​ഗ് ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ത​ന്നെ ജ​ല അ​ഥോ​റി​റ്റി വെ​ട്ടി​പ്പൊ​ളി​ച്ചു.

മൃ​ഗാ​ശു​പ​ത്രി ജം​ഗ്ഷ​ൻ, ക​ള്ള​പ്പ​ൻ​ചി​റ ജം​ഗ്ഷ​ൻ, മേ​ട​യി​ൽ ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റോ​ഡ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​പ്പൊ​ളി​ച്ച​ത്. വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന പൈ​പ്പ് പൊ​ട്ടി​പ്പോ​യ​ത് മാ​റ്റി സ്ഥാ​പി​ക്കാ​നാ​ണ് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കേ​ണ്ടി വ​ന്ന​തെ​ന്നാ​ണ് ജ​ല അ​ഥോ​റി​റ്റി പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ ഇ​തി​ന് നേ​ര​ത്തെ സ​മ​യം ന​ൽ​കി​യി​രു​ന്നെ​ന്നും ടാ​റിം​ഗ് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ജ​ല അ​ഥോ​റി​റ്റി എ​ത്തി​യ​തെ​ന്നു​മാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടു​വ​രെ ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ന്നി​രു​ന്നു. രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് റോ​ഡ് വെ​ട്ടിപ്പൊ​ളി​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ ത്തീ​ക​രി​ക്കു​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. നി​ർ​മാ​ണ​ത്തി​ന്‍റെ ഒ​ന്നാം ഘ​ട്ടം 15 ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ജ​ല അ​ഥോ​റി​റ്റി​യു​ടെ മെ​യി​ന്‍റ​ന​ൻ​സ് വ​ർ​ക്കു​ക​ൾ ക​ഴി​യാ​ൻ കാ​ത്തി​രു​ന്നെ​ങ്കി​ലും നി​ർ​മാ​ണം ഒ​ന്നും ന​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ടാ​റിം​ഗ് ജോ​ലി​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത്.

എ​ന്നാ​ൽ ടാ​ർ ഉ​ണ​ങ്ങും മു​ന്പേ റോ​ഡ് വെ​ട്ടി​പ്പൊളി​ച്ച​ത് നാ​ട്ടു​കാ​രി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. കു​ടി​വെ​ള്ള​ത്തി​ന്‍റെ കാ​ര്യ​മാ​ണെ​ങ്കി​ലും ചെ​യ്യേ​ണ്ട ജോ​ലി സ​മ​യ​ത്ത് ചെ​യ്യാ​തി​രു​ന്ന​തി​നാ​ലാ​ണ് നാ​ട്ടു​കാ​ർ രോ​ഷാ​കു​ല​രാ​യ​ത്.

Related posts