മാനം തെളിഞ്ഞു, വെള്ളമിറങ്ങുന്നു; തലസ്ഥാനത്ത് ആശ്വാസം ; ആശങ്കയായി അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി


തി​രു​വ​ന​ന്ത​പു​രം: ശ​നി​യാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് വെ​ള്ള​ത്തി​ലാ​യ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്ക്ക് ആ​ശ്വാ​സ​മാ​യി വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി. പ്ര​ള​യ​സ​മാ​ന​മാ​യി​രു​ന്നു ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന​ല​ത്തെ അ​വ​സ്ഥ.

ജി​ല്ല​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ലാ​ണ് ദു​രി​ത​പ്പെ​യ്ത്ത് നാ​ശം വി​ത​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ മ​ഴ കു​റ​ഞ്ഞ​തോ​ടെ പ​ല ഭാ​ഗ​ത്തും വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി.

ഇ​ന്ന​ലെ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യ പാ​ർ​വ​തി പു​ത്ത​നാ​റി​ൽ ഇ​ന്ന് ജ​ല​നി​ര​പ്പ് താ​ഴ്ന്നി​ട്ടു​ണ്ട്. ഇ​ന്ന് രാ​വി​ലെ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ മ​ഴ മാ​റി നി​ൽ​ക്കു​ക​യാ​ണ്.

പ​ക്ഷെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഇ​ന്ന് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ത് വീ​ണ്ടും ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്.

ഇ​ന്ന​ല​ത്തെ ദു​രി​ത​പ്പെ​യ്ത്തി​നെ​ത്തു​ട​ർ​ന്ന് 21 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ണ് ജി​ല്ല​യി​ൽ തു​റ​ന്ന​ത്. അതേസമയം കഴ​ക്കൂ​ട്ടം, വെ​ള്ളാ​യ​ണി, കു​റ്റി​ച്ച​ൽ ഭാ​ഗ​ങ്ങ​ളിൽ പലയിടത്തും ഇ​പ്പോ​ഴും വെള്ളം ഇറങ്ങിയിട്ടില്ല.

ഒ​ക്ടോ​ബ​ർ 1 മു​ത​ൽ 15 വ​രെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ല​ഭി​ച്ച​ത് 158 ശ​ത​മാ​നം അ​ധി​ക​മ​ഴയാണ്. പ​ത്ത​നം​തി​ട്ട​യി​ൽ 101 ശ​ത​മാ​നം അ​ധി​കം മ​ഴ​യാ​ണ് ഇ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ ല​ഭി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് 333.9 മി​ല്ലി​മീ​റ്റ​റും പ​ത്ത​നം​തി​ട്ട​യി​ൽ 356 മി​ല്ലി​മീ​റ്റ​റും മ​ഴ​യാ​ണ് കി​ട്ടി​യ​ത്.​ 

കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ക്വാ​റി, മൈ​നിംഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​രോ​ധി​ച്ച​താ​യി ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ബീ​ച്ചു​ക​ളി​ല്‍ വി​നോ​ദ സ​ഞ്ചാ​ര​ത്തി​നും നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. ക​ട​ലോ​ര-​കാ​യ​ലോ​ര-​മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍ ഒ​ഴി​കെ​യു​ള്ള ഗ​താ​ഗ​ത​ത്തി​നും നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി.​

അ​റ​ബി​ക്ക​ട​ലി​ന് മു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ച​ക്ര​വാ​ത​ച്ചു​ഴി നാ​ളെ​യോ​ടെ ന്യൂ​ന​മ​ർ​ദമാ​യി ശ​ക്തി​പ്രാ​പി​ക്കും. വ​രു​ന്ന അ​ഞ്ച് ദി​വ​സം കൂ​ടി വ്യാ​പ​ക മ​ഴ തു​ട​രു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​നന്‍റെ മു​ന്ന​റി​യി​പ്പ്. ക​ര​മ​ന, നെ​യ്യാ​ർ, വാ​മ​ന​പു​രം ന​ദി​ക​ളി​ൽ പ്ര​ള​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment