ഇ​രി​ട്ടി​ സ​ര്‍​വീ​സ് സ്റ്റേ​ഷ​നി​ലെ ക​വ​ര്‍​ച്ച; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്  അ​ന്വേ​ഷ​ണം തു​ട​ങ്ങി; ഓ​ഫീ​സ​ന​ക​ത്തു സൂ​ക്ഷി​ച്ചി​രു​ന്ന ലാ​പ്‌​ടോ​പ്പും നാ​ല്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യും മോഷണം പോയി

ഇ​രി​ട്ടി: കീ​ഴൂ​ര്‍​കു​ന്ന് ടാ​റ്റാ മോ​ട്ടേ​ഴ്സ് സ​ര്‍​വീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ട​ന്ന ക​വ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഓ​ഫീ​സ​ന​ക​ത്തു സൂ​ക്ഷി​ച്ചി​രു​ന്ന ലാ​പ്‌​ടോ​പ്പും നാ​ല്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യും ആ​ണ് ക​വ​ര്‍​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന​ക​ത്തെ സി​സി​ടി​വി​യി​ല്‍ ക​ള്ള​ന്‍റെ ദൃ​ശ്യം കു​ടു​ങ്ങി​യി​ട്ടു​ണ്ട്. ഇ​രി​ട്ടി സി​ഐ രാ​ജീ​വ​ന്‍ വ​ലി​യ​വ​ള​പ്പി​ല്‍ എ​സ്‌​ഐ പി. ​സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് ഇ​ന്നും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പാ​യം സ്വ​ദേ​ശി വി.​എ​ൻ. ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടാ​റ്റാ മോ​ട്ടേ​ഴ്‌​സി​ന്‍റെ സ്റ്റാ​ര്‍ പ്ല​സ് മോ​ട്ടേ​ഴ്‌​സി​ലാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി 11 ഓ​ടെ മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ അ​വ​ധി​യാ​യ​തു കാ​ര​ണം ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ സ​ര്‍​വീ​സി​നെ​ത്തി​യ ഒ​രു വാ​ഹ​നം കൊ​ടു​ക്കാ​നാ​യി രാ​വി​ലെ 11 ഓ​ടെ ബാ​ബു സ്ഥാ​പ​ന​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. ഉ​ട​നെ ഇ​രി​ട്ടി പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പൂ​ട്ട് ത​ക​ര്‍​ത്ത് അ​ക​ത്തു​ക​ട​ന്ന ക​ള്ള​ന്‍ ഇ​തി​ന​ക​ത്ത് പ​ര​തു​ന്ന​തും മ​റ്റും സ്ഥാ​പ​ന​ത്തി​ന​ക​ത്തെ സി​സി ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. ക​ള്ള​ന്‍റെ തോ​ളി​ല്‍ ഒ​രു ബാ​ഗ് തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ദൃ​ശ്യ​ങ്ങ​ളി​ല്‍ ഉ​ണ്ടെ​ങ്കി​ലും മു​ഖം വ്യ​ക്ത​മ​ല്ല. അ​മ്പ​തു വ​യ​സി​നു താ​ഴെ​പ്രാ​യം തോ​ന്നി​ക്കു​ന്ന ആ​ള്‍​ക്ക് പാ​ന്‍​സും ഷ​ര്‍​ട്ടു​മാ​ണ് വേ​ഷം.

ലാ​പ്‌​ടോ​പ്പും നാ​ല്പ​ത്തി​നാ​യി​ര​ത്തോ​ളം രൂ​പ​യും മോ​ഷ​ണം പോ​യ​താ​യി ബാ​ബു പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ എ​ന്തെ​ങ്കി​ലും മോ​ഷ​ണം പോ​യി​ട്ടു​ണ്ടോ എ​ന്ന് ഫോ​റ​ന്‍​സി​ക് സം​ഘം ഇ​ന്ന് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം മാ​ത്ര​മേ പ​റ​യാ​ന്‍ ക​ഴി​യൂ​ക​യു​ള്ളു തെ​ളി​വ് ന​ശി​ക്കു​ന്ന​തി​നാ​ല്‍ അ​ക​ത്തു ക​ട​ക്ക​രു​തെ​ന്ന് പോ​ലീ​സ് വി​ല​ക്കി​യി​രി​ക്ക​യാ​ണ്.
ഒ​രാ​ള്‍ മാ​ത്ര​മേ സി ​സി ടി ​വി ദൃ​ശ്യ​ത്തി​ല്‍ പ​തി​ഞ്ഞി​ട്ടു​ള്ളൂ.

Related posts