
മലപ്പുറം: വേങ്ങരയിൽ നടക്കുന്ന എൻഡിഎ തെരഞ്ഞെടുപ്പ് കൺവൻഷനിൽ ബിഡിജെഎസ് പങ്കെടുക്കില്ല. കൺവൻഷനിൽ പങ്കെടുക്കേണ്ടെന്ന് ജില്ലാ ഘടകത്തിന് നിർദേശം ലഭിച്ചു. ഇന്ന് രാവിലെ 11നാണ് എൻഡിഎ തെരഞ്ഞെടുപ്പ് കൺവൻഷൻ. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ കണ്വൻഷൻ ഉദ്ഘാടനം ചെയ്യും.
