മ​ധു​ബാ​ല മി​നി​സ്ക്രീ​നി​ൽ! എ​ന്തി​നാ​ണ് സി​നി​മ​യി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കു​ന്ന​ത് എ​ന്ന ചോ​ദ്യ​ത്തി​ന് നടിയുടെ മറുപടി ഇങ്ങനെ…

Madhubala1807

തൊ​ണ്ണൂ​റു​ക​ളി​ൽ ത​മി​ഴ്-​മ​ല​യാ​ളം-​ഹി​ന്ദി സി​നി​മ​യി​ലെ താ​ര​റാ​ണി​യാ​യി​രു​ന്ന മ​ധു എ​ന്ന മ​ധു​ബാ​ല മി​നി​സ്ക്രീ​നി​ൽ എ​ത്തു​ന്നു. റോ​ജ നാ​യി​ക എ​ന്ന് ഇ​ന്നും സ്നേ​ഹ​ത്തോ​ടെ ആ​രാ​ധ​ക​ർ വി​ളി​ക്കു​ന്ന മ​ധു​ബാ​ല​യെ ഇ​ട​ക്കാ​ല​ത്ത് സി​നി​മാ ലോ​ക​ത്ത് നി​ന്നും കാ​ണാ​താ​യി. വി​വാ​ഹ​ത്തോ​ടെ സി​നി​മ വി​ട്ട​താ​ണെ​ന്നാ​ണ് എ​ല്ലാ​വ​രും ക​രു​തി​യ​ത്.

പി​ന്നീ​ട് ദു​ൽ​ഖ​ർ സ​ൽ​മാ​നും ന​സ്റി​യ ന​സീ​മും കേ​ന്ദ്ര ക​ഥാ​രാ​ത്ര​ങ്ങ​ളാ​യി എ​ത്തി​യ വാ​യ് മൂ​ടി പേ​സു​വോം (സം​സാ​രം ആ​രോ​ഗ്യ​ത്തി​ന് ഹാ​നിക​രം- മ​ല​യാ​ളം) എ​ന്ന ദ്വി​ഭാ​ഷാ ചി​ത്ര​ത്തി​ലൂ​ടെ മധു തി​രി​ച്ചെ​ത്തി. പ​ക്ഷെ അ​പ്പോ​ഴും സി​നി​മ​യി​ൽ സ​ജീ​വ​മാ​യി​ല്ല. ഇ​പ്പോ​ഴി​താ ടെ​ലി​വി​ഷ​ൻ സീ​രി​യ​ലി​ലൂ​ടെ മൂ​ന്നാം ഇ​ന്നിം​ഗി​സി​ന് ഒ​രു​ങ്ങു​ക​യാ​ണ് താ​രം.

എ​ന്തി​നാ​ണ് സി​നി​മ​യി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കു​ന്ന​ത് എ​ന്ന ചോ​ദ്യ​ത്തി​ന് ശ​ക്ത​മാ​യ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​ത് കൊ​ണ്ടാ​ണ് സി​നി​മ​യി​ൽ നി​ന്ന് വി​ട്ടുനി​ൽ​ക്കു​ന്ന​ത് എ​ന്ന് ന​ടി പ​റ​ഞ്ഞു. എ​ന്തെ​ങ്കി​ലും ചെ​യ്യാ​നു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ ല​ഭി​ച്ചാ​ൽ സി​നി​മ​യി​ൽ ആ​യാ​ലും സീ​രി​യ​ലി​ൽ ആ​യാ​ലും ചെ​യ്യു​മെ​ന്ന് മ​ധു കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്റ്റാ​ർ പ്ല​സി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ആ​രം​ഭ് എ​ന്ന സീ​രി​യ​ലി​ലാ​ണ് മാ​ധു ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്. ബാ​ഹു​ബ​ലി ചി​ത്ര​ങ്ങ​ളു​ടെ ര​ച​ന നി​ർ​വ​ഹി​ച്ച കെ.​വി. പ്ര​സാ​ദ് എ​ഴു​തു​ന്ന ഈ ​സീ​രി​യ​ലി​ൽ ഒ​രു രാ​ജ്ഞി​യാ​യി​ട്ടാ​ണ് മ​ധു​ബാ​ല എ​ത്തു​ന്ന​ത്.

Related posts