ചുള്ളന്‍ ലുക്കില്‍ ദളപതി; ദ ഗോട്ട് ലുക്ക് വൈറല്‍

കോ​ഴി​ക്കോ​ട്: ലി​യോ എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റി​നുശേ​ഷം വി​ജ​യ് ആ​രാ​ധ​ക​ർ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ദ ​ഗോ​ട്ട്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് അ​ട​ക്കം ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യ വി​ജ​യ്‍‍​യു​ടെ ഒ​രു വീ​ഡി​യോ ആ​രാ​ധ​ക​രെ അ​മ്പ​ര​പ്പി​ക്കു​ക​യാ​ണ്.

ക്ലീ​ൻ ഷേ​വ് ചെ​യ്ത്, ചെ​റി​യ ന​ര​യൊ​ക്കെ​യാ​യു​ള്ള പു​തി​യ ലു​ക്കി​ൽ ആ​രാ​ധ​ക‍​ർ​ക്ക് ഫ്ലൈ​യി​ംഗ് കി​സ് ന​ൽ​കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.​വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ്രാ​ചാ​രം നേ​ടു​ക​യാ​ണ്.

നി​ര​വ​ധി ക​മ​ന്‍റു​ക​ളും നി​റ​യു​ന്നു​ണ്ട്. താ​ര​ത്തി​ന്‍റെ ലു​ക്ക് സി​നി​മ​യ്ക്കാ​യാ​ണെ​ങ്കി​ൽ എ​ന്ത​ദ്ഭു​ത​മാ​ണ് ദ​ള​പ​തി പ്രേ​ക്ഷ​ക‍​ർ​ക്കാ​യി കാ​ത്തു​വച്ചി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് ഫാ​ൻ​സി​ന്‍റെ ചോ​ദ്യം.

വെ​ങ്ക​ഡ് പ്ര​ഭു സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ഡി ​ഏ​ജിം​ഗ് ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ചാ​ണ് ചെ​റു​പ്പ​ക്കാ​ര​നാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഗോ​ട്ടി​ൽ നാ​യി​ക​യാ​യെ​ത്തു​ന്ന​ത് സ്നേ​ഹ​യാ​ണ‌്‌. 21 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് സ്നേ​ഹ-​വി​ജ​യ് കോം​ബൊ എ​ത്തു​ന്ന​ത്.

Related posts

Leave a Comment