എ​രു​മേ​ലി ച​ന്ദ​ന​ക്കു​ട മ​ഹോ​ത്സ​വവും ഘോ​ഷ​യാ​ത്ര​യും ഇ​ന്ന്

എ​രു​മേ​ലി: മ​ഹ​ല്ലാ മു​സ്‌​ലീം ജ​മാ​അ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ എ​രു​മേ​ലി ച​ന്ദ​ന​ക്കു​ട മ​ഹോ​ത്സ​വം ഇ​ന്നു വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തും. അ​ലി​ഖി​ത​മാ​യ ച​രി​ത്ര​സ​ത്യം വാ​യ്മൊ​ഴി​യി​ലൂ​ടെ പ​ക​ർ​ന്നേ​കി​യ അ​നു​ഷ്ഠാ​ന​ക​ർ​മ​ങ്ങ​ളാ​ണ് എ​രു​മേ​ലി ച​ന്ദ​ന​ക്കു​ട​വും പേ​ട്ട​തു​ള്ള​ലും. നാ​ളെ ന​ട​ക്കു​ന്ന പേ​ട്ട​തു​ള്ള​ലി​നു മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ച​ന്ദ​ന​ക്കു​ടം മ​ഹോ​ത്സ​വം അ​ര​ങ്ങേ​റു​ന്ന​ത്. മ​ത​മൈ​ത്രി​ക്കു പു​റ​മേ ദേ​ശ​ത്തി​ന്‍റെ സാം​സ്കാ​രി​ക​ത​യു​ടെ അ​ട​യാ​ളം കൂ​ടി​യാ​ണ് ച​ന്ദ​ന​ക്കു​ട ആ​ഘോ​ഷം.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന ച​ന്ദ​ന​ക്കു​ട മ​ഹോ​ത്സ​വം കേ​ര​ള സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എം.​കെ. സ​ക്കീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് പി.​എ. ഇ​ർ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മേ​രി​ക്വീ​ൻ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​സ​ന്തോ​ഷ് മാ​ത്ത​ൻ​കു​ന്നേ​ൽ, കു​റു​വാ​മൂ​ഴി ആ​ത്മ​ബോ​ധി​നി ആ​ശ്ര​മം സ്വാ​മി സ​ദ് സ്വ​രൂ​പാ​ന​ന്ദ സ​ര​സ്വ​തി എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ട്ര​ഷ​റ​ർ സി.​യു. അ​ബ്ദു​ൾ ക​രീം, തി​രു​വി​താം​കൂ​ർ​ ദേ​വ​സ്വം ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പി. ​ദി​ലീ​പ് കു​മാ​ർ, അ​ന്പ​ല​പ്പു​ഴ പേ​ട്ട സം​ഘം സ​മൂ​ഹ​പെ​രി​യോ​ർ എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, മു​ൻ പി​എ​സ്‌​സി അം​ഗം പി.​കെ. വി​ജ​യ​കു​മാ​ർ, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യ ഡോ​മി​നി​ക്, എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ടി. ​അ​ശോ​ക് കു​മാ​ർ, എ​സ്എ​ൻ​ഡി​പി ശാ​ഖ സെ​ക്ര​ട്ട​റി ഷാ​ജി നെ​ൽ​പ്പു​ര​ക്ക​ൽ, മ​ല അ​ര​യ മ​ഹാസ​ഭ ശാ​ഖ പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​ൻ പ​റ​പ്പ​ള്ളി​ൽ, കെ​പി​എം​എ​സ് സെ​ക്ര​ട്ട​റി എ.​സി. അ​നി​ൽ, അ​യ്യ​പ്പ സേ​വാ സം​ഘം പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ എ​രു​മേ​ലി, സേ​വാ സ​മാ​ജം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജ്‌, വി​ശ്വ​ക​ർ​മ സ​ഭ ശാ​ഖ പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

വൈ​കു​ന്നേ​രം 6.15നു ​ന​ട​ക്കു​ന്ന ച​ന്ദ​ന​ക്കു​ട ഘോ​ഷ​യാ​ത്ര പൊ​തു​സ​മ്മേ​ള​നം ദേ​വ​സ്വം പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ഹ​ക​ര​ണ തു​റ​മു​ഖ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ച​ന്ദ​ന​ക്കു​ടം ഘോ​ഷ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

കേ​ര​ള സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എം.​കെ. സ​ക്കീ​ർ സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്യു​ക​യും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് ഏ​റ്റു​വാ​ങ്ങു​ക​യും ചെ​യ്യും.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ, എ​രു​മേ​ലി അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പു​തു​പ്പ​റ​ന്പി​ൽ, ജി​ല്ലാ ക​ള​ക്ട​ർ വി. ​വി​ഘ്നേ​ശ്വ​രി ഐ​എ​എ​സ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് ഐ​പി​എ​സ് തു​ട​ങ്ങിയ മ​ത​സാ​മു​ദാ​യി​ക രാഷ്്ട്രീയ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

ച​ന്ദ​ന​ക്കു​ടം മ​ഹോ​ത്സ​വ​ത്തി​നും ഘോ​ഷ​യാ​ത്ര​യ്ക്കും ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഇ​ർ​ഷാ​ദ് പ​ഴ​യ​താ​വ​ളം, സെ​ക്ര​ട്ട​റി സി.​എ.​എം ക​രീം ച​ക്കാ​ല​ക്ക​ൽ, ച​ന്ദ​ന​ക്കു​ടം ആ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ൻ​സാ​രി പാ​ടി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Related posts

Leave a Comment