സംസ്ഥാനത്തെ എ​സ്‌സി-​എ​സ്ടി ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന; ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ ന​ഗ​ര​സ​ഭ​ക​ളി​ലും ബ്ലോ​ക്കു​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ് സി/​എ​സ്ടി ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ അ​ഴി​മ​തി ന​ട​ക്കു​ന്ന​താ​യി ല​ഭി​ച്ച പ​രാ​തി​യെ​തു​ട​ർ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ ബ്ലോ​ക്കു​ക​ളി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 11 മു​ത​ൽ ഓ​പ്പ​റേ​ഷ​ൻ റൈ​റ്റ്സ് എ​ന്ന പേ​രി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ജി​ല്ല​യി​ലെ തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്കി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി​യ ഭൂ​മി​യെ​ല്ലാം ഒ​രേ ഭൂ​ഉ​ട​മ​യി​ൽ നി​ന്നാ​ണെ​ന്ന് ക​ണ്ട​ത്തി. ഇ​തി​നു​പു​റ​മേ ധ​ന​സ​ഹാ​യം ല​ഭി​ച്ച ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ പ​ല​രും വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​താ​യും ക​ണ്ടെ​ത്തി.

ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്കി​ൽ 2018-19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ അ​ന​ർ​ഹ​രാ​യ 17 പേ​ർ​ക്ക് സ​ഹാ​യം ന​ൽ​കി​യ രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തു. അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്കി​ൽ 2017-18 വ​ർ​ഷ​ത്തി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ ചി​ല​രു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​തെ​യും വി​ല്ലേ​ജോ​ഫീ​സ​റു​ടെ കൃ​ത്യ​മാ​യ സാ​ക്ഷ്യ​പ​ത്ര​മി​ല്ലാ​തെ​യും ധ​ന​സ​ഹാ​യം ന​ൽ​കി​യ​താ​യും ക​ണ്ടെ​ത്തി.

Related posts