കുടുംബവഴക്ക്;  വീട് ആക്രമിക്കാനെത്തിയ  സംഘത്തിൽപ്പെട്ട യുവാവ് കുത്തേറ്റ് മരിച്ച സംഭവം;രണ്ടു പേർ അറസ്റ്റിൽ


കൊ​ട്ടി​യം : കു​ടും​ബ​വ​ഴ​ക്കി​നെ​തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ അ​ടി​യേ​റ്റു യു​വാ​വ് മ​രി​ച്ചു. കൊ​ട്ടി​യം ആ​ലും​മൂ​ട് ആ​തി​രാ​ഭ​വ​നി​ൽ അ​നി​ൽ (24) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ അ​നി​ലി​ന്‍റെ സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്ത് സ​ന്തോ​ഷി​ന്‍റെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ത​ല​യ്ക്ക​ടി​യേ​റ്റ അ​നി​ലി​നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പ​ട്ട് അ​നി​ലി​ന്‍റെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് അ​നീ​ഷ്, സു​ഹൃ​ത്ത് സ​ന്തോ​ഷ് എ​ന്നി​വ​രെ കൊ​ട്ടി​യം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്തു വ​രു​ന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ- ഇ്ന​നു പു​ല​ർ​ച്ചെ അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ സം​ഘം അ​നീ​ഷി​നെ ആ​ക്ര​മി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി. അ​വി​ടെ അ​നീ​ഷ് ഇ​ല്ലാ​ത്ത​തി​നാ​ൽ സം​ഘം സ​ഹൃ​ത്ത് സ​ന്തോ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി. അ​നീ​ഷി​നെ​യും സ​ന്തോ​ഷി​നെ​യും സം​ഘം ആ​ക്ര​മി​ച്ചു.

തി​രി​ച്ച് ആ​ക്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ അ​നി​ലി​ന്‍റെ കൂ​ടെ​വ​ന്ന​വ​ർ ഓ​ടി​ര​ക്ഷ​പെ​ട്ടു. ഇ​തി​നി​ട​യി​ലാ​ണ് അ​നി​ലി​ന് അ​ടി​യും കു​ത്തു​മേ​റ്റ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ു

Related posts