വി​ല​ക്ക​യ​റ്റം ദേ​ശീ​യ പ്ര​തി​ഭാ​സം; പ​ച്ച​ക്ക​റി വി​ല​യെപ്പറ്റി പ്രതിപക്ഷത്തിന് ധാരണയില്ലെന്ന് മന്ത്രി ജി.ആർ. അനിൽ


തി​രു​വ​ന​ന്ത​പു​രം:​വി​ല​ക്ക​യ​റ്റം ദേ​ശീ​യ പ്ര​തി​ഭാ​സം ആ​ണെ​ന്ന് മ​ന്ത്രി ജി. ​ആ​ര്‍ അ​നി​ൽ. സ​ർ​ക്കാ​ർ വി​പ​ണി​യി​ല്‍ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടു​ന്നു​ണ്ടെ​ന്നും നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ൽ​ക​വേ മ​ന്ത്രി പ​റ​ഞ്ഞു.

ടി.​വി.​ഇ​ബ്രാ​ഹിം എം ​എ​ല്‍​എ​യാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. പൊ​തു​വി​ത​ര​ണ​സ​മ്പ്ര​ദാ​യ​ത്തി​ന്‍റെ ത​ക​ര്‍​ച്ച​യും വി​ല നി​യ​ന്ത്രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ​രാ​ജ​പ്പെ​ട്ട​തും മൂ​ലം ജ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടും ആ​ശ​ങ്ക​യും സ​ഭ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

പ​ച്ച​ക്ക​റി വി​ല​യെ സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും ധാ​ര​ണ പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്കു​ണ്ടോ​യെ​ന്ന് മ​ന്ത്രി ചോ​ദി​ച്ചു. വി​പ​ണി​യെ​ക്കു​റി​ച്ച് ഒ​ന്നു​മ​റി​യാ​തെ​യാ​ണ് പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നെ​ല്ലി​ന്‍റെ ഉ​ത്പാ​ദ​നം കൂ​ടി. ഇ​ന്ന​ത്തെ ത​ക്കാ​ളി​യു​ടെ വി​ല പ്ര​തി​പ​ക്ഷ​ത്തി​ന് അ​റി​യു​മോ​യെ​ന്നും രാ​ജ്യ​ത്തെ ഈ ​അ​വ​സ്ഥ​യി​ൽ എ​ത്തി​ച്ച​ത് കോ​ൺ​ഗ്ര​സാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ഴ​യ രീ​തി​യി​ൽ ചി​ന്തി​ക്കാ​തെ കു​റ​ച്ചു​കൂ​ടി വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ പ്ര​തി​പ​ക്ഷം ത​യ്യാ​റാ​ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​യ​ർ​ന്ന വി​ല​യു​ള്ള അ​രി വ​ർ​ഷം 1600 കോ​ടി രൂ​പ സ​ബ്സി​ഡി ന​ൽ​കി​യാ​ണ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​തെ​ന്നും ഇ​ന്ത്യ​യി​ൽ എ​വി​ടെ​യു​ണ്ട് ഇ​ത്ത​ര​ത്തി​ലു​ള്ള പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​മെ​ന്നും മ​ന്ത്രി ജി. ​ആ​ര്‍ അ​നി​ൽ ചോ​ദി​ച്ചു.

Related posts

Leave a Comment