ക്രൈം ബ്രാഞ്ചിനെ വിശ്വാസമില്ല..! തന്‍റെ മകന്‍റെ മരണ കാരണം കണ്ടെത്താൻ കേസ് സിബിഐ അന്വേഷിക്കണമെന്ന് മന്ത്രിയോട് വിനായകന്‍റെ അച്ഛൻ കൃഷ്ണൻ കുട്ടി

ഏ​ങ്ങ​ണ്ടി​യൂ​ർ:  വി​നാ​യ​ക​ന്‍റെ മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പി​താ​വ് കൃ​ഷ്ണ​ൻ​കു​ട്ടി മ​ന്ത്രി എ.​കെ. ബാ​ല​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പാ​വ​റ​ട്ടി പോ​ലീ​സ് മ​ർ​ദി​ച്ച​തി​ൽ മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ​ചെ​യ്ത വി​നാ​യ​ക​ന്‍റെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ മ​ന്ത്രി എ.​കെ. ബാ​ല​നോ​ട് പി​താ​വ് ത​ന്‍റെ ആ​വ​ശ്യം അ​റി​യി​ച്ച​ത്.

ക്രൈം​ബ്രാ​ഞ്ച് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് കേ​സ് അ​ന്വേ​ഷി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞ​പ്പോ​ൾ ത​നി​ക്ക് അ​ത് വി​ശ്വാ​സ​മി​ല്ലെ​ന്നും, പോ​ലീ​സി​ലെ ത​ന്നെ ഒ​രു വി​ഭാ​ഗ​മാ​യ ക്രൈം​ബ്രാ​ഞ്ച് കേ​സ് തേ​ച്ചു​മാ​ച്ചു​ക​ള​യു​മെ​ന്നും കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. നി​ങ്ങ​ൾ​ക്കു​വേ​ണ​മെ​ങ്കി​ൽ സ്വ​കാ​ര്യ അ​ന്യാ​യം ന​ൽ​കാ​മെ​ന്നും വി​നാ​യ​ക​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പം സ​ർ​ക്കാ​ർ ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.

ദ​ളി​ത് എ​ന്നു​കേ​ൾ​ക്കു​ന്പോ​ൾ ചി​ല പോ​ലീ​സു​കാ​ർ​ക്ക് വി​റ​ളി പി​ടി​ക്കു​ന്നു. ഈ ​വി​ഭാ​ഗ​ക്കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളെ മൂ​ന്നാം​മു​റ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്നു​വെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു. മ​ന്ത്രി​യോ​ടൊ​പ്പം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ശോ​ക​ൻ, പി.​എം. അ​ഹ​മ്മ​ദ്, എം.​എ. ഹാ​രീ​സ് ബാ​ബു, കെ.​ആ​ർ. സാം​ബ​ശി​വ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മ​ഞ്ജു​ള അ​രു​ണ​ൻ, ര​മേ​ശ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts