തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍നിന്നും വിനോദയാത്ര രാത്രിയില്‍ പുറപ്പെടരുതെന്നു വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശം.
രാത്രിയാത്ര പാടില്ലെന്ന് മുന്‍പ് നിര്‍ദേശം നല്‍കിയിരുന്നതാണെന്നും ഇതു കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. പണമില്ല എന്നപേരില്‍ ഒരു കുട്ടിയെയും വിനോദയാത്രയില്‍നിന്ന് ഒഴിവാക്കുന്നതും അനുവദിക്കില്ല.
എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ വിനോദയാത്ര ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.