അച്ഛനും അമ്മയ്ക്കും ജോലിക്ക് പോകേണ്ട സാഹചര്യം ഉണ്ടാവുന്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് കുഞ്ഞുങ്ങളുടെ കാര്യത്തിലാകും. വീട്ടിൽ മറ്റാരും നോക്കാൻ ഇല്ലാത്തപ്പോൾ കുഞ്ഞുങ്ങളുടെ കാര്യവും കഷ്ടത്തിലാകും. അത്തരം സാഹചര്യം വരുന്പോൾ കുഞ്ഞുകുട്ടികളെ അമ്മമാർ അവരുടെ കൂടെ കൊണ്ടുപോകാറാണ് പതിവ്. അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരേ സമയം ജോലി ചെയ്യുകയും കുഞ്ഞിനെയും നോക്കുകയും ചെയ്യുന്ന അമ്മയാണ് വീഡിയോയിലുള്ളത്. വഴിയരികിൽ കുഞ്ഞിനേയും വച്ച് ചപ്പാത്തി ഉണ്ടാക്കി വിൽക്കുകയാണ് അവർ. കുഞ്ഞിനെ തോളിൽ ഉറക്കിക്കിടത്തി മറു കൈകൊണ്ട് ചപ്പാത്തി പരത്തുകയാണ് ഈ സ്ത്രീ. പരത്തിയ ചപ്പാത്തികളെല്ലാം ചുട്ടെടുക്കുയും ചെയ്യുന്നുണ്ട് ഇവർ.
ഇതിന്റെ വീഡിയോ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കുഞ്ഞുങ്ങൾ ബാധ്യതയെന്ന് തോന്നി കൊന്ന് തള്ളുന്ന അമ്മമാർ ഉള്ള ഈലോകത്ത് തന്റെ കുഞ്ഞിനെ മാറോട് ചേർത്ത് ജോലി ചെയ്യുന്ന ഈ സ്ത്രീ ശരിക്കുമൊരു ദേവതയാണെന്നാണ് പലരും കമന്റ് ചെയ്തത്.