രോ-​കോ തി​ള​ക്കം

സി​ഡ്‌​നി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ടീം ​ഇ​ന്ത്യ​ക്ക് ജ​യം. പ​ര​ന്പ​ര നേ​ര​ത്തെ ന​ഷ്ട​പ്പെ​ട്ട ഇ​ന്ത്യ, മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഒ​ന്പ​ത് വി​ക്ക​റ്റി​ന്‍റെ തി​ള​ക്ക​മാ​ര്‍​ന്ന ആ​ശ്വാ​സ ജ​യം നേ​ടി ടീം ​ഇ​ന്ത്യ. രോ​ഹി​ത് ശ​ര്‍​മ (121 നോ​ട്ടൗ​ട്ട്) – വി​രാ​ട് കോ​ഹ്‌‌​ലി (74 നോ​ട്ടൗ​ട്ട്) സ​ഖ്യ​ത്തി​ന്‍റെ അ​ഭേ​ദ്യ​മാ​യ 168 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടി​ന്‍റെ മി​ക​വി​ലാ​ണ് ഇ​ന്ത്യ​ൻ ജ​യം.

രോ​ഹി​ത് 50-ാം സെ​ഞ്ചു​റി കു​റി​ച്ച​പ്പോ​ള്‍ കോ​ഹ്‌‌​ലി റ​ണ്‍​വേ​ട്ട​ക്കാ​രു​ടെ പ​ട്ടി​ക​യി​ല്‍ ര​ണ്ടാ​മ​നാ​യി. സെ​ഞ്ചു​റി നേ​ടു​ക​യും ര​ണ്ടു ക്യാ​ച്ച് സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്ത രോ​ഹി​താ​ണ് ക​ളി​യി​ലെ താ​രം. നാ​ല് വി​ക്ക​റ്റു​മാ​യി ഹ​ര്‍​ഷി​ത് റാ​ണ​യും തി​ള​ങ്ങി. സ്‌​കോ​ര്‍: ഓ​സ്‌​ട്രേ​ലി​യ 46.4 ഓ​വ​റി​ല്‍ 236. ഇ​ന്ത്യ 38.3 ഓ​വ​റി​ല്‍ 237/1. രോ​ഹി​ത്താ​ണ് പ​ര​ന്പ​ര​യു​ടെ താ​രം.

രോ​ഹി​ത് @ 50
രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ രോ​ഹി​ത് ശ​ർ​മ 50 സെ​ഞ്ചു​റി (ഏ​ക​ദി​നം 33, ടെ​സ്റ്റ് 12, ട്വ​ന്‍റി-20 അ​ഞ്ച്) തി​ക​ച്ചു. ഇ​ന്ത്യ​ക്കാ​യി സെ​ഞ്ചു​റി നേ​ടു​ന്ന പ്രാ​യം കൂ​ടി​യ താ​ര​ങ്ങ​ളി​ല്‍ സ​ച്ചി​ന്‍ തെ​ന്‍​ണ്ടു​ല്‍​ക്ക​റി​നു (38 വ​യ​സ് 327 ദി​വ​സം) പി​ന്നി​ല്‍ ര​ണ്ടാ​മ​നു​മാ​യി രോ​ഹി​ത് (38 വ​യ​സ് 178 ദി​വ​സം).

ഓ​സീ​സ് മ​ണ്ണി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന വി​ദേ​ശ താ​ര​മെ​ന്ന നേ​ട്ട​വും രോ​ഹി​ത് (ആ​റ് സെ​ഞ്ചു​റി) സ്വ​ന്ത​മാ​ക്കി. ഓ​സ്ട്രേ​ലി​യ്ക്കെ​തി​രേ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ട്ട​ത്തി​ല്‍ രോ​ഹി​ത് ശ​ര്‍​മ (ഒ​മ്പ​ത്) സ​ച്ചി​നൊ​പ്പ​മെ​ത്തി.

റ​ൺ വേ​ട്ട​യി​ൽ കോ​ഹ്‌​ലി ര​ണ്ടാ​മ​ന്‍
റ​ണ്‍ വേ​ട്ട​ക്കാ​രി​ല്‍ ശ്രീ​ല​ങ്ക​യു​ടെ കു​മാ​ര്‍ സം​ഗാ​ക്ക​ര​യെ (14,234) മ​റി​ക​ട​ന്ന് റ​ണ്‍ മെ​ഷീ​ന്‍ വി​രാ​ട് കോ​ഹ്‌​ലി (14,255) ര​ണ്ടാ​മ​നാ​യി. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ (18,426) ആ​ണ് മു​ന്നി​ലു​ള്ള​ത്. ചേ​സിം​ഗി​ല്‍ 50ല​ധി​കം റ​ണ്‍​സ് എ​ഴു​പ​ത് പ്രാ​വ​ശ്യം പി​ന്നി​ട്ട് കോ​ഹ്‌​ലി സ​ച്ചി​നെ (9) മ​റി​ക​ട​ന്ന് ഒ​ന്നാ​മ​നു​മാ​യി.

ഏ​ക​ദി​ന​ത്തി​ല്‍ 12 പ്രാ​വ​ശ്യം 150ല​ധി​കം റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് ഉ​ണ്ടാ​ക്കി​യ രോ- ​കോ സ​ഖ്യം സ​ച്ചി​ന്‍- ഗാം​ഗു​ലി സ​ഖ്യ​ത്തി​നൊ​പ്പ​മെ​ത്തി. ഓ​സീ​സി​നെ​തി​രേ 27 ഇ​ന്നിം​ഗ്‌​സി​ല്‍ നി​ന്ന് 1454 റ​ണ്‍​സ് രോ- ​കോ സ​ഖ്യം ഇ​തു​വ​രെ നേ​ടി.

2106 ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് രോ- ​കോ സ​ഖ്യം സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു​യ​ര്‍​ത്തു​ന്ന​ത്. 2020 ജ​നു​വ​രി​യി​ല്‍ ഓ​സീ​സി​നെ​തി​രേ​യാ​ണ് അ​വ​സാ​നം ഇ​രു​വ​രും സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു​യ​ര്‍​ത്തി​യ​ത്.

Related posts

Leave a Comment