വെ​ൽ​ക്കം ടു ​സെ​ൻ​ട്ര​ൽ ജ​യി​ൽ (പ​മ്പ്); വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ പ​മ്പു തു​റന്നേ… ജീവനക്കാരായി തടവുകാരും


സ്വ​ന്തം ലേ​ഖ​ക​ൻ
വി​യ്യൂ​ർ: വെ​ൽ​ക്കം ടു ​സെ​ൻ​ട്ര​ൽ ജ​യി​ൽ…​സെ​ൻ​ട്ര​ൽ ജ​യി​ൽ പ​ന്പ്…..​പ​രി​ഷ്കാ​ര​ങ്ങ​ളൊ​രു​പാ​ട് ക​ണ്ട വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഫ്രീ​ഡം ഫ്യു​വ​ൽ ഫി​ല്ലിം​ഗ് സ്റ്റേ​ഷ​ൻ അ​ഥ​വാ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ പ​ന്പ് തു​റ​ന്നു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ് വി​യ്യൂ​ർ ജ​യി​ൽ പ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ, ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി, മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ, ജ​യി​ൽ വ​കു​പ്പ് മേ​ധാ​വി ഋ​ഷി​രാ​ജ് സിം​ഗ്, കൗ​ണ്‍​സി​ല​ർ കെ.​സു​രേ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​നും ജ​യി​ൽ വ​കു​പ്പും ചേ​ർ​ന്നാ​ണ് ഈ ​പ​ന്പ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ന​ടു​ത്തു തൃ​ശൂ​ർ – ഷൊ​ർ​ണ്ണൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ പാ​ടൂ​ക്കാ​ട് ദീ​പ തീ​യേ​റ്റ​റി​നു എ​തി​ർ​വ​ശ​ത്ത് 30 സെ​ൻ​റ് സ്ഥ​ല​ത്ത​ണ് പെ​ട്രോ​ൾ പ​ന്പ്.

പ​ന്പി​ൽ ജോ​ലി ചെ​യ്യു​ന്ന ത​ട​വു​കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കി. വൈ​കാ​തെ ത​ന്നെ പ്ര​കൃ​തി​വാ​ത​ക​വും(​സി. എ​ൻ. ജി ) ​ല​ഭ്യ​മാ​ക്കും.

ജ​യി​ലി​ലെ ത​ട​വു​കാ​ർ ത​ന്നെ​യാ​ണ് പ​ന്പി​ലെ ജോ​ലി​ക്കാ​ർ. രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി 10 വ​രെ​യാ​യി​രി​ക്കും പ്ര​വ​ർ​ത്ത​ന​സ​മ​യ​മെ​ന്ന് വി​യ്യൂ​ർ ജ​യി​ൽ സൂ​പ്ര​ണ്ട് നി​ർ​മ്മ​ലാ​ന​ന്ദ​ൻ നാ​യ​ർ അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​തോ​ടെ പ​ന്പി​ൽ നി​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ന്ധ​നം നി​റ​ച്ചു തു​ട​ങ്ങി.

Related posts

Leave a Comment