ഉണ്ണി മുകുന്ദന്‍ കുടുക്കിലായപ്പോള്‍ വളരെ സന്തോഷമായി ! നടന്റെ ഭാവി എന്താകുമെന്ന് കണ്ടറിയണമെന്ന് വിവാദ വ്‌ളോഗര്‍…

യാതൊരു ഗോഡ്ഫാദറുമില്ലാതെ സ്വന്തം അധ്വാനം കൊണ്ട് വളര്‍ന്നു വന്ന താരമാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ സജീവ സാന്നിദ്ധ്യമാണ് ഉണ്ണി.

സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്.

മല്ലു സിംഗ് എന്ന ചിത്രമാണ് ഉണ്ണിയുടെ കരിയറില്‍ ബ്രേക്ക് ആയത്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. മാളികപ്പുറമാണ് താരത്തിന്റേതായി അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം.

എതാനും വര്‍ഷം മുമ്പ്, കഥ പറയാന്‍ എത്തിയ യുവതിയോട് ഉണ്ണി മുകുന്ദന്‍ അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ നടനെതിരേ കേസ് വന്നിരുന്നു.

ഈ കേസിലെ സ്റ്റേ ഹൈക്കോടതി നീക്കിയിരിക്കുകയാണിപ്പോള്‍. ഇതില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദനുമായി കൊമ്പു കോര്‍ത്ത വിവാദ വ്‌ളോഗര്‍ സായി.

ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ കുരുക്കിലായി. തനിക്ക് നല്ല സന്തോഷമുണ്ടെന്നും തന്റെ അച്ഛനു വിളിച്ചവനാണ് അവനെന്നും ഇനി ഉണ്ണി മുകുന്ദന്‍ എന്താവുമെന്ന് കണ്ടറിയാമെന്നും സായി പറയുന്നു. 2017ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Related posts

Leave a Comment