ത്രിപുരയില്‍ സഖ്യം അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനെന്ന് കോണ്‍ഗ്രസ് ! പ്രമുഖ നേതാവ് മുഖ്യമന്ത്രിയാകും

ത്രിപുരയില്‍ വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം- കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനായിരിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്.

എഐസിസി ജനറല്‍ സെക്രട്ടറി അജയ് കുമാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎമ്മിന്റെ മുതിര്‍ന്ന ഗോത്രവര്‍ഗ്ഗ നേതാവ് മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം കൈലാശഹറിലെ റാലിയില്‍ പറഞ്ഞു.

സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ്യക്തമായ മറുപടി നല്‍കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി കൂട്ടാക്കിയില്ല.

തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.

നാലു തവണ മുഖ്യമന്ത്രിയായ മുതിര്‍ന്ന സിപിഎം നേതാവ് മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കുന്നില്ല. മത്സരിക്കാനില്ലെന്ന് മണിക് സര്‍ക്കാര്‍ പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു.

Related posts

Leave a Comment