ആ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്…  ഒളിപ്പിച്ച മദ്യക്കുപ്പി എടുക്കുന്നതിനിടെ കൈ കുടുങ്ങിയതല്ല; വ്യാജകുറിപ്പോടെ വീഡിയോ പ്രചരിച്ചതുമൂലം  തനിക്കും മക്കൾക്കും പുറത്തിറങ്ങാൻ പറ്റാത്ത ദുരവസ്ഥയെക്കുറിച്ച് തുറന്നു പറ‍യുന്നു…


മാ​ന്നാ​ർ: ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ ളാ​യി വാ​ട്സ്ആ​പ്പി​ലും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ചി​രു​ന്ന ഒ​രു വീ​ഡി​യോ ക​ണ്ടു കാ​ണും.

ഒ​ളി​പ്പി​ച്ച മ​ദ്യ​ക്കു​പ്പി കു​ളി​മു​റി​യി​ൽ നി​ന്ന് എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ കൈ ​കു​ടു​ങ്ങി​യ വീ​ഡി​യോ എ​ന്ന നി​ല​യി​ലാ​യി​രു​ന്നു അ​ത് പ്ര​ച​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ആ ​വീ​ഡി​യോ​യു​ടെ സ​ത്യാ​വ​സ്ഥ ഇ​പ്പോ​ൾ പു​റ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്. വ്യാ​ജ കു​റി​പ്പോ​ടെ വീ​ഡി​യോ പ്ര​ച​രി​ച്ച​ത് മൂ​ലം മാ​വേ​ലി​ക്ക​ര മാ​ന്നാ​ർ ഉ​ള്ള ഒ​രു കു​ടും​ബം ആ​കെ വി​ഷ​മാ​വ​സ്ഥ​യി​ൽ ആ​യി​രി​ക്കു​ക​യാ​ണ്.

അഗ്നിരക്ഷാസേന പറയുന്നത്
ഒ​ളി​പ്പി​ച്ച മ​ദ്യം എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൈ ​കു​ടു​ങ്ങി​യ​തെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ലെ​ന്നു മാ​വേ​ലി​ക്ക​ര അ​ഗ്‌​നി​ശ​മ​ന ഓ​ഫി​സ് അ​റി​യി​ച്ചു. ഡ്രെ​യ്നേ​ജ് വൃ​ത്തി​യാ​ക്കു​ന്ന തി​നി​ടെ 26-ാം തീ​യ​തി രാ​ത്രി​യാ​ണ് മ​ധ്യ​വ​യ​സ്‌​ക​ന്റെ കൈ ​കു​ടു​ങ്ങി​യ​ത്. വീ​ട്ടു​കാ​ര്‍ ശ്ര​മി​ച്ചി​ട്ടും കൈ ​പു​റ​ത്തെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് അ​ഗ്‌​നി ശ​മ​ന സേ​ന​യെ നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​ത്.

തു​ട​ര്‍​ന്ന് ടൈ​ല്‍​സ് അ​ട​ക്കം മാ​റ്റി ആ​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നും അ​ഗ്‌​നി ശ​മ​ന​സേ​ന പ​റ​ഞ്ഞു. അ​ഗ്‌​നി ശ​മ​ന സേ​ന​യെ വി​ളി​ച്ച അ​യ​ല്‍​ക്കാ​രും ഇ​ക്കാ​ര്യം ശ​രി​വ​യ്ക്കു​ന്നു. ‘ഡ്രെ​യ്നേ​ജ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ കൈ ​കു​ടു​ങ്ങി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് അ​ഗ്‌​നി​ശ​മ​ന സേ​ന​യെ വി​ളി​ച്ച​ത്.

ചിലരുടെ ‘വികൃതി’!
സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ടും സൗ​ബി​നും വേ​ഷ​മി​ട്ട ‘വി​കൃ​തി’ എ​ന്ന സി​നി​മ​യി​ല്‍ പ്ര​തി​പാ​ദി​ച്ച​തി​നു സ​മാ​ന​മാ​യ ദു​ര​നു​ഭ​വ​മാ​ണ് ഈ ​കു​ടും​ബ​ത്തി​നും നേ​രി​ടേ​ണ്ടി​വ​ന്നി​രി​ക്കു​ന്ന​ത്. കു​ളി​മു​റി​യി​ലെ ഡ്രെ​യ്നേ​ജ് പൈ​പ്പി​ല്‍ ത​ട​സം നേ​രി​ട്ട് വെ​ള്ളം നി​റ​ഞ്ഞ​പ്പോ​ഴാ​ണ് ഗൃ​ഹ​നാ​ഥ​ന്‍ പൈ​പ്പ് വൃ​ത്തി​യാ​ക്കാ​ന്‍ ശ്ര​മി​ച്ച​തും കൈ​കു​ടു​ങ്ങി​യ​തും.

ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്റെ വി​ഡി​യോ പ​ക​ര്‍​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍ ത​ന്നെ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്നു.എ​ന്നാ​ല്‍, ഒ​ളി​പ്പി​ച്ച മ​ദ്യ​ക്കു​പ്പി എ​ടു​ക്കു​ന്ന തി​നി​ടെ​യാ​ണ് കൈ ​കു​ടു​ങ്ങി​യ​തെ​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ത്തോ​ടെ വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​തോ​ടെ കു​ടും​ബ​ത്തി​നു പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്.

ഭാ​ര്യ​യും ഭ​ര്‍​ത്താ​വും ജോ​ലി​ക്കു പോ​കു​ന്നി​ല്ല. മ​ക​ളു​ടെ കൂ​ട്ടു​കാ​രു​ടെ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തോ​ടെ കു​ടും​ബം കൂ​ടു​ത​ല്‍ സ​മ്മ​ര്‍​ദ​ത്തി​ലാ​യി. മ​ദ്യ​പി​ച്ച് കൊ​ച്ചി മെ​ട്രോ​യി​ല്‍ ഉ​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ര​നെ​ന്ന പേ​രി​ല്‍ പ്ര​ച​രി​ച്ച ദൃ​ശ്യ​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ള്‍ നേ​രി​ട്ട അ​തേ അ​നു​ഭ​വ​മാ​ണ് ഈ ​കു​ടും​ബ​ത്തി​നും ഉ​ണ്ടാ​യ​ത്

Related posts

Leave a Comment