നന്നികേട്, അല്ലാതെ പിന്നെ..! ജനങ്ങൾക്കായി നിർമിച്ചു നൽകിയ കാത്തിരിപ്പുകേന്ദ്രം മറച്ച് പരസ്യബോർഡുകൾ; പൊറുതിമുട്ടി ജനങ്ങൾ

waitinshedപാ​ലോ​ട്: രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടേ​യും ഉ​ത്സ​വ​ങ്ങ​ളു​ടേ​യും പ​ര​സ്യ​ബോ​ര്‍​ഡു​ക​ള്‍ കൊ​ണ്ട് ന​ന്ദി​യോ​ട് കാ​ത്തി​രി​പ്പു കേ​ന്ദ്രം മ​റ​ച്ചു. കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ന​ക​ത്തി​രു​ന്നാ​ല്‍ വ​രു​ന്ന​തോ പോ​കു​ന്ന​തോ ആ​യ ഒ​റ്റ​വാ​ഹ​ന​വും കാ​ണാ​നാ​കു​ന്നി​ല്ല. ബ​സു​ക​ളു​ടെ ബോ​ര്‍​ഡു​ക​ള്‍ കാ​ണാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ നാ​ട്ടു​കാ​ര്‍ ഇ​പ്പോ​ള്‍ കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ന​ക​ത്താ​ണ് നി​ല്‍​പ്പ്.      നി​ര​വ​ധി​ത​വ​ണ പോ​ലീ​സ് ഇ​വി​ടെ നി​ന്നും ബോ​ര്‍​ഡു​ക​ള്‍ മാ​റ്റി വ​ച്ചെ​ങ്കി​ലും വീ​ണ്ടും ബോ​ര്‍​ഡു​ക​ള്‍ കാ​ത്തി​രി​പ്പു കേ​ന്ദ്രം മ​റ​ച്ചു.

തെ​ങ്കാ​ശി​പ്പാ​ത​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​വ​ല​യാ​ണ് ന​ന്ദി​യോ​ട്.പാ​ലോ​ട്ന​ന്ദി​യോ​ട്, പാ​ലോ​ട്വി​തു​ര റോ​ഡു​ക​ള്‍ ചേ​രു​ന്ന റോ​ഡി​ലാ​ണ് കാ​ത്തി​രു​പ്പു കേ​ന്ദ്രം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.      ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ  വാ​യ​ന​ശാ​ല​യും കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ന്റെ മു​ക​ളി​ലാ​ണ്. ഈ ​കെ​ട്ടി​ട​ത്തെ പൂ​ര്‍​ണ്ണ​മാ​യും മ​റ​ച്ചു​കൊ​ണ്ടാ​ണ് പ​ര​സ്യ​ബോ​ര്‍​ഡു​ക​ള്‍​സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ പാ​ലോ​ട് പോ​ലീ​സും ന​ന്ദി​യോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തും മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts